Image

എന്‍ജിനിയറിങ്‌ പ്രവേശന പരീക്ഷാഫലം: ആദ്യ പത്തുറാങ്കും ആണ്‍കുട്ടികള്‍ക്ക്‌: ഷാഫില്‍ മാഹീന്‌ ഒന്നാം റാങ്ക്‌

Published on 20 June, 2017
എന്‍ജിനിയറിങ്‌ പ്രവേശന പരീക്ഷാഫലം: ആദ്യ പത്തുറാങ്കും ആണ്‍കുട്ടികള്‍ക്ക്‌: ഷാഫില്‍ മാഹീന്‌ ഒന്നാം റാങ്ക്‌

തിരുവനന്തപുരം : എന്‍ജിനിയറിങ്‌/ഫാര്‍മസി റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. കോഴിക്കോട്‌ സ്വദേശി ഷാഫില്‍ മാഹീന്‌ ആണ്‌ ഒന്നാം റാങ്ക്‌. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്‌ഡ്‌ അഖിലേന്ത്യാ പ്രവേശനപരീക്ഷയില്‍ എട്ടാം റാങ്കും ഷാഫില്‍ മാഹീനായിരുന്നു.

കോട്ടയം സ്വദേശികളായ വേദാന്ത്‌ പ്രകാശ്‌ രണ്ടാം റാങ്കും, അഭിലാഷ്‌ ഘാര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ പത്ത്‌ റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്‌. കോട്ടയം സ്വദേശി ആനന്ദ്‌ ജോണ്‍ നാലാം റാങ്കും, കോഴിക്കോട്‌ സ്വദേശി നന്ദഗോപാല്‍ അഞ്ചാം റാങ്കും കരസ്ഥമാക്കിയി. 61,716 വിദ്യാര്‍ഥികള്‍ റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുണ്ട്‌.

എസ്സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി ഇന്ദ്രജിത്ത്‌ സിങ്ങിനാണ്‌ ഒന്നാം റാങ്ക്‌. പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസാണ്‌ റാങ്ക്‌ ലിസ്റ്റ്‌ പ്രഖ്യാപിച്ചത്‌. ജൂണ്‍ 22 ന്‌ ആണ്‌ ഓപ്‌ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയം ആരംഭിക്കുക. 27 ന്‌ ട്രയല്‍ അലോട്ട്‌മെന്റ്‌ നടക്കും. 30 നാണ്‌ ആദ്യ അലോട്ട്‌മെന്റ്‌ നടക്കുക. ആഗസ്റ്റ്‌ 15 ന്‌ പ്രവേശന നടപടികള്‍ അവസാനിക്കും.

ഫാര്‍മസി കോഴ്‌സില്‍ മലപ്പുറം സ്വദേശി സി പി അലിഫ്‌ അന്‍ഷിലിന്‍ ഒന്നാം റാങ്ക്‌ നേടി. എന്‍ജീനിയറിംഗ്‌ പ്രവേശന പരീക്ഷയിലെ ആദ്യ 5,000 റാങ്കില്‍ 2535 പേര്‍ കേരള സിലബസും, 2150 പേര്‍ സിബിഎസ്‌ഇ സിലബസും, 315 പേര്‍ മറ്റ്‌ സിലബസുകളും പഠിച്ച്‌ പരീക്ഷയെഴുതിയവരാണ്‌. ഫാര്‍മസി കോഴ്‌സിലെ റാങ്ക്‌ പട്ടികയില്‍ 28,022 വിദ്യാര്‍ഥികളും ഇടംനേടി. അതേസമയം, 887 പേരുടെ ഫലം തടഞ്ഞുവെച്ചിരിക്കയാണ്‌.

റാങ്ക്‌ ലിസ്റ്റ്‌ വിവരങ്ങള്‍ www.cee.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക