Image

യതീഷ്‌ചന്ദ്രയെ ന്യായീകരിച്ച്‌ ഡിജിപി സെന്‍കുമാര്‍

Published on 20 June, 2017
യതീഷ്‌ചന്ദ്രയെ ന്യായീകരിച്ച്‌ ഡിജിപി സെന്‍കുമാര്‍


പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനുനേരെ പൊലീസ്‌ നടത്തിയ നരനായാട്ടിനെ ന്യായീകരിച്ച്‌ ഡിജിപി സെന്‍കുമാര്‍. ദൃശ്യങ്ങള്‍ മുഴുവന്‍ കണ്ടു. അപാകതയൊന്നും തോന്നിയില്ല. 

കൊച്ചി മെട്രൊ ഉദ്‌ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക്‌ പോകേണ്ട വഴിയിലാണ്‌ സമരക്കാര്‍ തടസമുണ്ടാക്കാന്‍ ശ്രമിച്ചത്‌. പ്രധാനമന്ത്രിക്കെതിരെ കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ്‌ സമരക്കാരെ നീക്കിയത്‌. പൊലീസ്‌ അവരുടെ ഉത്തരവാദിത്വമാണ്‌ നിറവേറ്റിയത്‌. യതീഷ്‌ ചന്ദ്ര ചെയ്‌തതില്‍ തെറ്റില്ല. മാധ്യമങ്ങളാണ്‌ തെറ്റായ വാര്‍ത്ത നല്‍കിയതെന്നും ഡിജിപി വ്യക്തമാക്കി.

പുതുവൈപ്പിനില്‍ പൊലീസ്‌ ആരുടെയും വീട്ടില്‍ പോയി ആക്രമിച്ചിട്ടില്ല. വികസനത്തിന്റെ പ്രശ്‌നം വന്നാല്‍ ആര്‍ക്കേലും ഉപദ്രവമുണ്ടാകും. ഒരു പ്രൊജക്‌റ്റ്‌ വരുന്നേരം അതിലെന്താണ്‌ നടപടി വേണ്ടതെന്ന്‌ സര്‍ക്കാര്‍ തീരുമാനിക്കും. 
അദ്ദേഹം പറഞ്ഞു. 

 കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ഡിജിപി സെന്‍കുമാര്‍ എസ്‌പിയെയും ഡിസിപിയെയും വിളിച്ചുവരുത്തിയത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക