Image

ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ട് ഹെല്‍മുട്ട് കോള്‍ എയര്‍പോര്‍ട്ട് ആക്കാന്‍ ആലോചന

ജോര്‍ജ് ജോണ്‍ Published on 20 June, 2017
ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ട് ഹെല്‍മുട്ട് കോള്‍ എയര്‍പോര്‍ട്ട്  ആക്കാന്‍ ആലോചന
ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ചാന്‍സലറും ജര്‍മന്‍ പുന:രേകീകരണത്തിന്റെ ശില്‍പ്പിയും യൂറോപ്യന്‍ യൂണിയന്‍ ഐക്യത്തിന്റെ വക്താവുമായിരുന്നു അന്തരിച്ച  ഹെല്‍മുട്ട് കോളിന്റെ പേര് ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടിന് നല്‍കാന്‍ ശക്തമായ ആവശ്യം ഉയരുന്നു. 1982 മുതല്‍ 1998 വരെയാണ് ഹെല്‍മുട്ട് കോള്‍ ജര്‍മന്‍ ചാന്‍സലറായിരുന്നത്. യുദ്ധാനന്തര ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ കാലം ഈ സ്ഥാനത്തിരുന്ന റിക്കാര്‍ഡും കോളിന് തന്നെ. ഹെല്‍മുട്ട് കോളും ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ മിറ്ററാങ്ങും ചേര്‍ന്നാണ് യൂറോ കറന്‍സി ഏര്‍പ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്.

യൂറോപ്യന്‍ യൂണിയന്റെ ഏതാണ്ട് മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന  ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടാണ് അദ്ദേഹത്തിന് അനുയോജ്യവും എക്കാലവും ഓര്‍മ്മിക്കാന്‍ നല്ലതെന്നും ഇതിനെ അനുകൂലിക്കുന്നവരും, ഹെസന്‍ സംസ്ഥാന ഗവര്‍മെന്റും പറയുന്നു. ജര്‍മനിയിലെ മറ്റ് എയര്‍പോര്‍ട്ടുകള്‍ക്ക് ജര്‍മന്‍ രാഷ്ട്രിയത്തിിലെ അതികായകരായിരന്നവരുടെ പേരുകള്‍ നല്‍കിയിട്ടണ്ട്. അവ താഴെ കൊടുക്കുന്നു: ബെര്‍ലിന്‍ ബ്രാന്‍ഡെന്‍ബൂര്‍ഗ് - വില്ലി ബ്രാന്‍ഡ് എയര്‍പോര്‍ട്ട്;  ഹംബൂര്‍ഗ് - ഹെല്‍മുട്ട് സ്മിറ്റ് എയര്‍പോര്‍ട്ട്; മ്യൂണിക്ക് - ഫ്രാന്‍സ് ജോസഫ് എയര്‍പോര്‍ട്ട്; ഡ്യുസല്‍ഡോര്‍ഫ് - ജോഹാന്നസ് റൗ എയര്‍പോര്‍ട്ട്.


ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ട് ഹെല്‍മുട്ട് കോള്‍ എയര്‍പോര്‍ട്ട്  ആക്കാന്‍ ആലോചന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക