Image

എഫ്‌16 പോര്‍ വിമാനങ്ങള്‍: ടാറ്റ ഗ്രൂപ്പും ലോക്‌ഹീഡ്‌ മാര്‍ട്ടിനും കരാറായി

Published on 20 June, 2017
എഫ്‌16 പോര്‍ വിമാനങ്ങള്‍: ടാറ്റ ഗ്രൂപ്പും ലോക്‌ഹീഡ്‌ മാര്‍ട്ടിനും കരാറായി

ലണ്ടന്‍: എഫ്‌16 പോര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പും അമേരിക്കന്‍ വിമാനകമ്പനിയായ ലോക്‌ഹീഡ്‌ മാര്‍ട്ടിനും തമ്മില്‍ കരാറായി. പ്രതിരോധരംഗത്ത്‌ ലോകത്തെ ഏറ്റവുംവലിയ കരാറുകാരാണ്‌ ലോക്‌ഹീഡ്‌ മാര്‍ട്ടിന്‍.

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടക്കുന്ന എയര്‍ ഷോയിലാണ്‌ ടാറ്റ അഡ്വാന്‍സ്‌ഡ്‌ സിസ്റ്റംസ്‌ ലിമിറ്റഡും ലോക്‌ഹീഡും തമ്മില്‍ കരാറൊപ്പിട്ടത്‌.
കരാറനുസരിച്ച്‌, ലോക്‌ഹീഡ്‌ മാര്‍ട്ടിന്റെ ടെക്‌സസിലെ ഫോര്‍ട്ട്‌ വര്‍ത്തിലുള്ള നിര്‍മാണപ്ലാന്റ്‌ ഇന്ത്യയിലേക്ക്‌ മാറ്റും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക