Image

ജൂണ്‍ 30 അര്‍ദ്ധരാത്രി മുതല്‍ ജിഎസ്‌ടി പ്രാബല്യത്തില്‍

Published on 20 June, 2017
ജൂണ്‍ 30 അര്‍ദ്ധരാത്രി മുതല്‍ ജിഎസ്‌ടി പ്രാബല്യത്തില്‍

ന്യൂദല്‍ഹി : ജൂണ്‍ 30 അര്‍ദ്ധരാത്രി മുതല്‍ പുതിയ നികുതി പരിഷ്‌കാരമായ ജിഎസ്‌ടി പ്രാബല്യത്തില്‍ വരുമെന്ന്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. ഇതിന്‍റെ പ്രഖ്യാപനം 30ന്‌ അര്‍ധരാത്രി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാ?ളില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.പ്രഖ്യാപന?ത്തില്‍ പങ്കെടുക്കുന്ന സംസ്‌ഥാന ധനമന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കുള്ള അത്താഴവും അന്ന്‌ പാര്‍ലമെന്റില്‍ ഒരുക്കും. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട്‌ ചിത്രീകരിച്ച രണ്ട്‌ ഹൃസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

മുന്‍പ്രധാനമന്ത്രിമാരായ ഡോ മന്‍മോഹന്‍സിംഗ്‌, എച്ച്‌ ഡി ദേവഗൌഡ എന്നിവരും വേദിയിലുണ്ടാകും. ചടങ്ങില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ പാര്‍ലമെന്റംഗങ്ങളെ അഭിസംബോധന ചെയ്‌ത്‌ പ്രസംഗിക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക