Image

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന്‌ ഹര്‍ജി

Published on 20 June, 2017
നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന്‌ ഹര്‍ജി

കൊച്ചി: സ്വകാര്യ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ ഉന്നതാധികാര സമിതി നല്‍കിയ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ കേരള സ്‌റ്റേറ്റ്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട്‌ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ടുണ്ടാക്കാന്‍ ഉന്നതാധികാര സമിതിക്ക്‌ രൂപം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ സമിതി റിപ്പോര്‍ട്ട്‌ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നല്‍കി. 2016ല്‍ കേരള സര്‍ക്കാരിന്‌ ഈ റിപ്പോര്‍ട്ട്‌ ലഭിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്ന്‌ ഹര്‍ജിയില്‍ പറയുന്നു. 

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വകാര്യ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ചിട്ടില്ല.


Join WhatsApp News
വിദ്യാധരൻ 2017-06-21 05:58:39

അലക്സ് കണിയാംപറമ്പിലിന്റെ പ്രതികരണം ചില സത്യങ്ങളിലേക്ക് വിരൽചൂണ്ടുമ്പോൾ എങ്ങനെ നമ്മൾക്കു

Johnuy 2017-06-20 12:40:58
ശ്രീ അലക്സ്, വളരെ നല്ല വിശകലനം. പൂച്ചക്ക് ആര് മണി കെട്ടും. അച്ഛനെ പേടി മെത്രാനെ പേടി സഭയെ പേടി അങ്ങനെ ദൈവ കോപം ഉണ്ടാവാതെ എല്ലാം സഹിക്കുക എന്ന ദുർവിധി ആണ് ഈ പെൺകുട്ടികൾക്ക്. കേരളത്തിലെ എല്ലാ വിധ പ്രശ്നങ്ങൾക്കും ചാനൽ ചർച്ചയിൽ ഹോര ഹൊരം പ്രസംഗിക്കുന്ന കെ ശീ വീശി യും മറ്റെല്ലാ ഞാഞ്ഞൂൽ സഭയുടെ
Alex 2017-06-20 04:50:11
കേരളത്തിലെ മാലാഖമാരുടെ നരകയാതന..
കേരളത്തിലെ മാലാഖമാരുടെ നരകയാതന..

നേഴ്‌സുമാരെ 'ഭൂമിയിലെ മാലാഖമാര്‍' എന്നാദ്യമായി വിളിച്ചതാരാണെന്നറിയില്ല. പക്ഷെ, ആ പേര് പതിഞ്ഞുപോയി ആരും അതിനെ ഇന്നുവരെ ചോദ്യം ചെയ്തതായി അറിവില്ല. കാരണം, മിക്കവരുടെയും ജീവിതത്തില്‍, ഏതെങ്കിലും നേഴ്‌സിന്റെ കരുണാര്‍ദ്രമായ പരിചരണം ലഭിച്ച അനുഭവം ഉണ്ടാവും.

നേഴ്‌സിംഗ് എന്നൊരു തൊഴില്‍മേഖല ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ സാമ്പത്തികനില ഇന്നെന്തായിരുന്നേനെ എന്നൊരു പഠനം നാളിതുവരെ ആരും നടത്തിയതായി അറിവില്ല.

ഇതിനെക്കുറിച്ച് ഗവേഷണം നടത്തി പ്രബന്ധം തയ്യാറാക്കിയാല്‍ പി.എച്ച്. ഡി. ഉറപ്പാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.

ട്രങ്കുപെട്ടിയും, പെട്ടിയ്ക്കുള്ളില്‍, അച്ചാറും, കച്ചതോര്‍ത്തും, കാച്ചിയ വെളിച്ചെണ്ണ, ഉമിക്കരി, ഇത്യാദി സാധനങ്ങളുമായി മലയാളി പെണ്‍കൊടികള്‍ വടക്കേയിന്ത്യയിലേയ്ക്ക് തീവണ്ടി കയറിതുടങ്ങിയത് അന്‍പതുകളില്‍ ആയിരിക്കണം. അപരിചിതമായ ഭാഷ, കാലാവസ്ഥ, ഭക്ഷണരീതി ഇതിനെയെല്ലാം തരണംചെയ്യാന്‍ അവര്‍ക്ക് ശക്തി നല്‍കിയത് വീട്ടിലെ അന്നൊക്കെ നടമാടിയിരുന്ന ദാരിദ്ര്യവും, ഇളയ പിള്ളേരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയുമൊക്കെ ആയിരുന്നു.

അവരില്‍ പലരും പിന്നീട് മാതാപിതാക്കളുടെ കറവപ്പശുക്കളായി. ചിലര്‍ അന്ന് കടല്‍കടന്ന് അമേരിക്ക, ജര്‍മ്മനി, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ വിദൂരദേശങ്ങളില്‍ ചേക്കേറി. എവിടെയായിരുന്നാലും അവര്‍ക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.. കുടുംബത്തെ രക്ഷപ്പെടുത്തണം. അവര്‍ അയച്ച വിദേശ ഡ്രാഫ്റ്റുകള്‍ കേരളത്തെ ഭദ്രമായി നിലനിര്‍ത്തി.

ഇന്നാരും ഓര്‍ക്കാന്‍ ശ്രമിക്കാത്ത പഴംകഥകള്‍. മലയാളസാഹിത്യത്തില്‍ ഇവര്‍ പുറമ്പോക്കില്‍ നില്‍ക്കുന്നു ഇന്നും. വിരലിലെണ്ണാവുന്ന കൃതികള്‍ ഒഴിച്ചാല്‍.

ആതുരസേവനരംഗത്ത് കത്തോലിക്കരെക്കാള്‍ മുന്നേ കാലെടുത്തു വച്ചത് ഇംഗ്ലീഷ് മിഷനറിമാരായിരുന്നു. അവരുടെ സേവനമേഖല കൂടുതലും വടക്കേ ഇന്ത്യയിലുമായിരുന്നു. അങ്ങനെയാണ് മലയാളി പെണ്‍കുട്ടികള്‍ കൂട്ടത്തോടെ തീവണ്ടി കയറിയത്.

അവര്‍ പഠനസമയത്ത് മോശമല്ലാത്ത Stipend നല്‍കിയിരുന്നു. ഇന്നത് ഓര്‍മ്മകളില്‍ മാത്രം.

കത്തോലിക്കര്‍ കേരളത്തില്‍ ആശുപത്രികള്‍ എന്നപേരില്‍ കശാപ്പുശാലകള്‍ കെട്ടിപ്പൊക്കി. ആദ്യമൊന്നും അവിടെ നേഴ്‌സിംഗ് പരിശീലന സൗകര്യം ഉണ്ടായിരുന്നില്ല. പിന്നീട് അതാരംഭിച്ചു. വിരലിലെണ്ണാവുന്ന സീറ്റുകള്‍ മാത്രം. വിദ്യാര്‍ഥികളില്‍ നിന്നും കനത്ത തുക ഈടാക്കി. അതിനോടകം തമിഴനും കന്നഡക്കാരും തെലുങ്കരും ഈ മാര്‍ക്കറ്റ് കണ്ടെത്തി. അവര്‍ നിരവര്‍ധി നേഴ്‌സിംഗ് സ്‌കൂളുകള്‍ തുടങ്ങി. മലയാളികള്‍ പോക്ക് അങ്ങോട്ടായി. ഒരു കാലത്തും നമുക്ക് വേണ്ടത്ര നേഴ്‌സിംഗ് പരിശീലനകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നില്ല.

എങ്കിലും പഠിച്ചിറങ്ങിയ ജോലിക്കാരെ ആവശ്യമുണ്ടായിരുന്നു. മറ്റു സ്ഥലങ്ങളില്‍നിന്നും പഠിച്ചിറങ്ങി, വിദേശത്തു പോകാന്‍ അല്പം എക്‌സ്പീരിയന്‍സ് സമ്പാദിക്കാനായി അവര്‍ കേരളത്തിലെ ആശുപത്രികളില്‍ ജോലി തേടി. ശമ്പളം കേട്ട് അവര്‍ ഞെട്ടിപ്പോയി. എങ്കിലും വീടിനടുത്താണല്ലോ, മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാമല്ലോ, തുടങ്ങിയ നിരവധി കാരണങ്ങളാല്‍ അവര്‍ ആ വേതനം സമ്മതിച്ച് ജോലി ചെയ്തു.

കിടങ്ങൂരെ നമ്മുടെ സ്വന്തം ആശുപത്രിയിലെ ഒരാളുടെ അനുഭവം. BSc Nursing കഴിഞ്ഞയുടനെ ഒരു യുവതി ഉപരിപഠനം നടത്തി തിരിച്ചെത്തി. പക്ഷെ ഇതിനിടയില്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് ഇല്ലാതിരുന്നതിനാല്‍ കിടങ്ങൂരെ ആശുപത്രി അധികൃതരെ സമീപിച്ചു. അവളുടെ അനുഭവം ഇങ്ങനെ.

വേതനം ഇല്ല, എന്നുതന്നെയല്ല, Experience Certificate വേണമെന്നുണ്ടെങ്കില്‍ പ്രതിമാസം അഞ്ഞൂറു രൂപ അങ്ങോട്ടു കൊടുക്കണം.

അതുകൂടാതെ, ആശുപത്രിയിലെ ലിഫ്റ്റ് (എലവേറ്റര്‍) രോഗികള്‍ക്കു മാത്രമുള്ളതാണ് സ്റ്റാഫ് അതുപയോഗിക്കരുത്.

Nursing എന്നൊരു തൊഴില്‍മേഖല ഇല്ലായിരുന്നുവെങ്കില്‍ ക്‌നാനായ സമൂഹം ഇന്നെവിടെ ചെന്നു നില്‍ക്കുമായിരുന്നു എന്നു വേണമെങ്കില്‍ ചിന്തിക്കാം.

ഭൂമിയിലെ മാലാഖാമാരെ ചൂഷണം എങ്ങനെയൊക്കെ ചെയ്യാം എന്നു സഭാധികൃതര്‍ ഗവേഷണം ചെയ്തുകൊണ്ടിരുന്നു. സഹിക്കാന്‍വയ്യാതെ വന്നപ്പോള്‍ മാലാഖമാര്‍ സമരത്തിനിറങ്ങി.

ആ സമരത്തെ പൊളിക്കാന്‍ എല്ലാവരും തങ്ങളെക്കൊണ്ട് സാധിക്കുന്നതൊക്കെ ചെയ്തു. ചിലര്‍ അവരെ തല്ലിച്ചതച്ചു. ചിലര്‍ ളോഹയുമിട്ടു തെരുവിലിറങ്ങി.

വി.എസ്. ഇടപെട്ടു. സര്‍ക്കാര്‍ ഇടപെട്ടു, മിനിമം വേതനം നിശ്ചയിച്ചു.

പക്ഷെ സഭാധികൃതര്‍ അതൊന്നും നടപ്പിലാക്കാന്‍ തുനിഞ്ഞില്ല.

മാലാഖമാര്‍ വീണ്ടും സമരമുഖത്താണ്. അഭിശപ്തന്മാര്‍ അവരെ അള്‍ത്താരയില്‍ നിന്നു ശപിക്കുന്നു.

ഈ വിവരിച്ച നരകത്തില്‍നിന്നും രക്ഷപ്പെട്ട മാലാഖമാരാണ് സീറോമലബാര്‍ സഭയുടെ വിദേശത്തുള്ള രൂപതകളുടെ പ്രധാന ഉപഭോക്താക്കള്‍, അഥവാ ഇരകള്‍. അവരുടെ ആന്തരികക്ഷതങ്ങള്‍ തീര്‍ക്കാനെന്ന നാട്യത്തിലാണ് സകല ധ്യാനക്കുറുക്കന്മാരും അരപ്പട്ട കെട്ടിയവരും, കാല്‍പട്ട കെട്ടിയവരും കൂന്തന്‍തൊപ്പി ധരിച്ചവരും ഇതിലെ നടന്നു വിദേശനാണ്യം കൊയ്യുന്നത്.

വിദേശ നേഴ്‌സുമാരുടെ വേതനത്തിന്റെ നല്ലൊരു വിഹിതം പല പേരില്‍ അവരുടെ 'പിച്ചചട്ടിയില്‍' വീഴുന്നു.

നല്ല ഉശിരുള്ള മാലാഖമാരെ എനിക്കറിയാം. ചെറിയചെറിയ കാര്യങ്ങള്‍ക്ക് തീവ്രമായി പ്രതികരിക്കുന്നവര്‍. അവര്‍ ഇതൊന്നും അറിയുന്നില്ലേ?

സ്രാമ്പിക്കന്‍, അങ്ങാടി, ബോസ്‌ക്കോ എന്നീ കൂന്തന്‍തോപ്പികളോട് ഞങ്ങളുടെ സഹോദരിമാരുടെ പ്രശ്‌നം പരിഹരിക്കുന്നതുവരെ നിങ്ങളെ ഞങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നു' എന്നു തന്റേടത്തോടെ പറയാന്‍ സാധിക്കില്ലേ?

അയ്യോ, വേണ്ട... അച്ചന്‍പേടി.. പള്ളിപ്പേടി.. മെത്രാന്‍പേടി.

Alex Kaniamparambil
വിദ്യാധരന്‍ 2017-06-20 12:44:46
അലക്‌സ് കണിയാംപറമ്പിലിന് ആദ്യമായ് കൂപ്പ് കയ്യ്.

ഒരു പോറ്റമ്മക്ക് (നഴ്‌സിന് മലയാളത്തില്‍ പോറ്റമ്മ എന്നും അര്‍ത്ഥമുണ്ട്) മരുന്നിന്റെ കുറുപ്പടി ഇല്ലാതെ സ്വാന്തനിപ്പിക്കാനും, കനിവ് പകരാനും ശുശ്രൂഷിക്കാനും കഴിയുംമെന്നു ആരോ പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും നഴ്‌സ് ബഹുമാനിക്കപ്പെടുമ്പോള്‍, കേരളത്തില്‍ അവര്‍ അവഹേളിക്കപ്പെടുകയാണ്. ഇത് അലക്‌സ് പറഞ്ഞതുപോലെ ഇന്നും ഇന്നലകളിലും തുടങ്ങിയതല്ല. ചെയ്യുന്ന ജോലികളെക്കുറിച്ചും അതിന്റെ മാന്യതകളെക്കുറിച്ചും കേരളത്തില്‍ എന്നും തെറ്റായ കാഴ്ച്ചപ്പാടാണ് ഉണ്ടായിരുന്നത്. ഇതിന്റ വേരുകള്‍ ബ്രാമണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ ശൂദ്രന്‍ എന്നീ നാല് വിഭാഗങ്ങളില്‍ ആഴ്ന്ന് നില്‍ക്കുന്നു. അലക്‌സ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ നഴ്‌സ് ജോലിക്ക് പോകുന്നത് ആയ (നഴ്‌സിന്റെ മറ്റൊരര്‍ത്ഥം) പണിയായിട്ടാണ് കേരളത്തിലെ ആഢ്യ വര്‍ഗ്ഗം കണ്ടിരുന്നത്. കേരളത്തിന്റെ സാമ്പത്ത് വ്യവസ്ഥയില്‍
വിദ്യാധരന്‍
വിദ്യാധരൻ 2017-06-20 13:12:36

അലക്സ് കണിയാംപറമ്പിലിന്റെ പ്രതികരണം ചില സത്യങ്ങളിലേക്ക് വിരൽചൂണ്ടുമ്പോൾ എങ്ങനെ നമ്മൾക്കു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക