Image

ബോബി ജേക്കബ് ഫൊക്കാന കണ്‍വന്‍ഷന്റെ ഫെസിലിറ്റീസ് ആന്‍ഡ് അക്കോമഡേഷന്‍ ചെയര്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 20 June, 2017
ബോബി ജേക്കബ്   ഫൊക്കാന  കണ്‍വന്‍ഷന്റെ  ഫെസിലിറ്റീസ് ആന്‍ഡ് അക്കോമഡേഷന്‍ ചെയര്‍
ന്യൂയോര്‍ക്ക്: 2018  ജൂലൈ മാസത്തില്‍ ഫിലോഡല്‍ഫിയയില്‍  വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു,
ഈ  മഹോത്സവത്തിന്റ  ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണംചെയെത്  നടപ്പക്കികൊണ്ടിരിക്കുന്ന ഈ  അവസരത്തില്‍  കണ്‍വെന്‍ഷന്റെ   ഫെസിലിറ്റീസ് ആന്‍ഡ് അക്കോമഡേഷന്‍ ചെയര്‍മാന്‍  ആയി ഫിലോഡല്‍ഫിയയില്‍  നിന്നുള്ള ബോബി ജേക്കബിനെ തെരഞ്ഞെടുത്തതായി  പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.ഇത്  അര്‍ഹതക്കുള്ള അംഗീകാരമാണെന്ന് കണ്‍വെന്‍ഷന്‍  ചെയര്‍മാന്‍ മാധവന്‍ നായര്‍ അഭിപ്രായപ്പെട്ടു.


അര്‍പ്പണ ബോധവും, സംഘടനാവൈഭവവും, ആത്മാര്‍ത്ഥതയും, അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും കൈമുതലായുള്ള ബോബി ജേക്കബിന്റെ  നേതൃത്വപാടവം ഫിലോഡല്‍ഫിയയില്‍ മാത്രമല്ല  അമേരിക്കയുടെ ഇതര ഭാഗങ്ങളിലുള്ള മലയാളി സമൂഹം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. 2012 ല്‍ ഫൊക്കാനയുടെ ജനല്‍ സെക്രട്ടറി ആയി ഹ്യൂസ്റ്റണ്‍  കണ്‍വന്‍ഷെന്റെ ചുക്കാന്‍  പിടിച്ചു . തുടര്‍ന്ന് നാല്  വര്‍ഷത്തോളം ഫൊക്കാനയുടെ ട്രസ്റ്റീ ബോര്‍ഡില്‍ അംഗമായും, സെക്രട്ടറിആയും പ്രവര്‍ത്തിച്ചു.നിരവധി വര്‍ഷങ്ങളില്‍ കണ്‍വന്‍ഷെന്റെ പലചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഈ ജനകീയ സംഘടനയില്‍ ഭാഗഭാക്കാകുകയും തന്നാലാവുന്ന നല്ല കാര്യങ്ങള്‍ ചെയ്ത് സംഘടനയെ പോഷിപ്പിക്കേണ്ടത് തന്റെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് ബോബി  വ്യക്തമാക്കി.
നാനാതുറകളിലുള്ള അമേരിക്കന്‍ മലയാളികളുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിശ്വാസത്തോടെ തന്നിലര്‍പ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി ഫിലോഡല്‍ഫിയ കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ബോബി  പ്രത്യാശ പ്രകടിപ്പിച്ചു.

ബോബി ജേക്കബ്   ഫൊക്കാന  കണ്‍വന്‍ഷന്റെ  ഫെസിലിറ്റീസ് ആന്‍ഡ് അക്കോമഡേഷന്‍ ചെയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക