Image

ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയില്‍ യുവത്വത്തിന്റെ തിളക്കം

ആശ പണിക്കര്‍ Published on 20 June, 2017
ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയില്‍ യുവത്വത്തിന്റെ തിളക്കം
  പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു. യുവജനങ്ങളുടെ സജീവമായ പങ്കാളിത്തമാണ്  ഈ മേളയെ വ്യത്യസ്തമാക്കിയത്. എല്ലാ പ്രദര്‍ശനങ്ങളിലും യുവത്വത്തിന്റെ പ്രസരിപ്പ് പ്രകടമായിരുന്നു. രാജ്യത്തിന്റെ  പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുതല്‍ വിദേശികള്‍ വരെ ഈ കൂട്ടത്തില്‍പ്പെടുന്നു.

ആയിരത്തി അഞ്ഞൂറിലധികം പേര്‍ പങ്കെടുത്ത മേളയില്‍ അഭൂതപൂര്‍വമായ തിരക്കാണ് കാണാന്‍ സാധിച്ചത്. മാധ്യമ പ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ഥികളും സിനിമാ വിദ്യാര്‍ഥികളും ഡെലിഗേറ്റുകളും ഉള്‍പ്പെടെയുള്ളവരില്‍ യുതലമുറയുടെ ഈ മുന്നേറ്റം ശ്രദ്ധേയമാണ്. വ്യത്യസ്ത കാഴ്ചാനുഭവങ്ങള്‍ യുവതലമുറയില്‍ പുതിയ ദൃശ്യാനുഭവം സാധ്യമാക്കുന്നത് ഈ മേളയെ അര്‍ഥപൂര്‍ണമാക്കുന്നു.

ജൂണ്‍  16 മുതല്‍  20 വരെ കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി നടന്ന മേളയില്‍ വിവിധ ഭാഗങ്ങളിലായി 210 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഉദ്ഘാടന ചിത്രങ്ങളായി അമേരിക്കന്‍ ഡോക്യുമെന്ററി  'ലൈഫ്, ആനിമേറ്റഡും' ബംഗാളി ഹ്രസ്വചിത്രമായ 'സഖിസോണ'യും പ്രദര്‍ശിപ്പിച്ചു. മത്സരവിഭാഗത്തില്‍ അനിമേഷന്‍, ക്യാമ്പസ് ഫിലിം, ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായി 77 ചിത്രങ്ങളുണ്ടായിരുന്നു. ഇതിന് പുറമേ ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ്, മാസ്‌ട്രോ, ട്രിബ്യുട്ട്, വിയന്ന ഷോര്‍ട്ട്‌സ്, അനിമേഷന്‍ ഫിലിംസ് ഫ്രം ലാറ്റിന്‍ അമേരിക്ക, പ്രവാസി മലയാളികളുടെ ജീവിതം പകര്‍ത്തിയ  മൈഗ്രന്റ് ബോഡീസ്, നേറ്റീവ് ഹാര്‍ട്ട്‌സ്, സൗണ്ട് ഫയല്‍സ് എന്നീ വിഭാഗങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു.
ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദി പ്രസ്സ്, ഫെയ് ടു ഫെയ്‌സ് എീ പരിപാടികള്‍ മേളയോടനുബന്ധിച്ച് നടന്നു. ഛായാഗ്രഹണ ശില്പശാല, ഡോക്യുമെന്ററി ഫിലിം മേക്കിങ് എന്നിവയും ഉണ്ടായിരുന്നു. അസിമ മ്യൂസിക് ബാന്‍ഡ്, പിന്നണി ഗായിക പുഷ്പവതി എന്നിവരുടെ സംഗീതവും അനുജ ഘോസാല്‍ക്കറിന്റെ ഡോക്യുമെന്ററി തിയറ്റര്‍ പെര്‍ഫോമന്‍സും മേളയുടെ ഭാഗമായി നടന്നു.
കൈരളി തിയേറ്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. പ്രവാസി മലയാളികളുടെ ജീവിതം പകര്‍ത്തിയ  മൈഗ്രന്റ് ബോഡീസ്, നേറ്റീവ് ഹാര്‍ട്ട്‌സ്, സൗണ്ട് ഫയല്‍സ് എന്നീ വിഭാഗങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദി പ്രസ്സ്, ഫെയ് ടു ഫെയ്‌സ് എീ പരിപാടികള്‍ മേളയോടനുബന്ധിച്ച് നടന്നു. ഛായാഗ്രഹണ ശില്പശാല, ഡോക്യുമെന്ററി ഫിലിം മേക്കിങ് എന്നിവയും ഉണ്ടായിരുന്നു. അസിമ മ്യൂസിക് ബാന്‍ഡ്, പിന്നണി ഗായിക പുഷ്പവതി എന്നിവരുടെ സംഗീതവും അനുജ ഘോസാല്‍ക്കറിന്റെ ഡോക്യുമെന്ററി തിയറ്റര്‍ പെര്‍ഫോമന്‍സും മേളയുടെ ഭാഗമായി നടന്നു.
കൈരളി തിയേറ്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക