Image

ശരണ്യ പറയുന്നു

Published on 20 June, 2017
ശരണ്യ പറയുന്നു
തമിഴിലും മലയാളത്തിലും സിനിമാ സീരിയല്‍ രംഗത്ത്‌ തിളങ്ങി നില്‍ക്കുമ്പോഴാണ്‌ ശരണ്യയ്‌ക്ക്‌  ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ടത്‌. തുടര്‍ന്ന്‌ അഭിനയ രംഗത്ത്‌ നിന്ന്‌ ഇടവേളയെടുത്ത്‌ മാറി നില്‍ക്കുകയായിരുന്നു. 

ഇടയ്‌ക്കിടെ തലവേദന വരമായിരുന്നെങ്കിലും ശരണ്യ അത്‌ കാര്യമാക്കിയില്ല. ഒടുവില്‍ സഹിക്കവയ്യാത്ത തലദേവന വന്നപ്പോഴാണ്‌ ആശുപത്രിയില്‍ പോയത്‌. ബ്രെയിന്‍ ട്യൂമര്‍ ആണെന്ന്‌ വൈദ്യശാസ്‌ത്രം സ്ഥിരീകരിച്ചപ്പോള്‍ അനിയന്‍ ബോധം കെട്ടുപോയത്രെ. 

ഒരു ഓണക്കാലത്തായിരുന്നു ശരണ്യയുടെ രോഗവിവരം തിരിച്ചറിഞ്ഞത്‌. തുടര്‍ച്ചയായി മൂന്ന്‌ ശസ്‌ത്രക്രിയകള്‍ നടത്തി ശരണ്യ തിരിച്ചുവന്നു. 

തിരിച്ചുവരമോ എന്ന്‌ സംശയമുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവത്രെ. സീരിയല്‍ താര സംഘടനയായ ആത്മയുടെയും മറ്റ്‌ സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാമിപ്യം തനിക്ക്‌ തിരിച്ചുവരാനുള്ള ശക്തി നല്‍കി എന്ന്‌ അസുഖം ബേധമായ ശേഷം ശരണ്യ പറഞ്ഞിരുന്നു. 

 രോഗം പൂര്‍ണമായും ബേധമായ ശേഷം ശരണ്യ സീരിയല്‍ ലോകത്തേക്ക്‌ തിരിച്ചെത്തി. കറുത്ത മുത്ത്‌ എന്ന സീരിയലില്‍ കന്യ എന്ന വില്ലത്തിയെ അവതരിപ്പിച്ച്‌ കൊണ്ടിരിക്കുമ്പോഴാണ്‌ വീണ്ടും രോഗം പിടികൂടിയത്‌.

 സിരിയലില്‍ നിന്നും ഇടവേളയെടുത്ത്‌ രണ്ടാമതും ശരണ്യ ആശുപത്രിയിലെത്തിയത്രെ. മൂന്നാം തവണയും ട്യൂമറിന്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയായി 

 2006 ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണംചെയ്‌ത ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്‌ത  സൂര്യോദയം സീരിയലിലൂടെയാണ്‌ ശരണ്യയുടെ അരങ്ങേറ്റം.  തുടര്‍ന്ന്‌ മന്ത്രകോടി, അവകാശികള്‍, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ ശരണ്യ മലയാളികള്‍ക്ക്‌ സുപരിചിതയായി. 

കറുത്തമുത്തിലാണ്‌ ശരണ്യയെ ഏറ്റവുമൊടുവില്‍ കണ്ടത്‌.  തമിഴ്‌ തെലുങ്ക്‌ സീരിയലുകളിലും ശരണ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്‌. വിജയ്‌ ടിവിയില്‍ സംപ്രേക്ഷണം ചെയ്‌തിരുന്ന ദൈവം തന്ത വീട്‌ എന്ന സീരിയലില്‍ സീത എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിച്ചത്‌

 സ്വാതി എന്ന തെലുങ്ക്‌ സീരിയലിലും 
പച്ചൈ എങ്കിറ കാത്ത്‌ എന്ന തമിഴ്‌ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക