Image

വൈപ്പിനിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതി തടയാനാവില്ലെന്ന്‌ ഐഒസി

Published on 20 June, 2017
വൈപ്പിനിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതി തടയാനാവില്ലെന്ന്‌ ഐഒസി

വൈപ്പിനിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതി തടയാനാവില്ലെന്ന്‌ ഐഒസി. പണി നിര്‍ത്തിവെയ്‌ക്കാനുള്ള സാധ്യത ഐഒസിയുടെ കേരളാ മേധാവി പിഎസ്‌ മണി തള്ളി. എല്ലാ അനുമതികളുടെ പദ്ധതിക്കുണ്ട്‌, പദ്ധതി റദ്ദാക്കാനുള്ള അവസരമില്ലെന്നും സിജിഎം പിഎസ്‌ മണി പറഞ്ഞു. 

പദ്ധതിക്ക്‌ വേണ്ടി ഇതുവരെ 200 കോടി രൂപ ചെലവഴിച്ചു. പണി നിര്‍ത്തിവെച്ചത്‌ മൂലം പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടെന്നും കേരളത്തിലെ ഐഒസി മേധാവി പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ നടപടിയാണ്‌ വൈപ്പിന്‍ ടെര്‍മിനലില്‍ ഉള്ളത്‌. 

പദ്ധതിയുടെ ആകെ ചെലവിന്റെ മൂന്നിലൊന്നും സുരക്ഷയ്‌ക്ക്‌ വേണ്ടിയാണെന്നും ഐഒസി മേധാവി പറഞ്ഞു.
പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതപ്ലാന്റിനെതിരെ പ്രദേശനിവാസികള്‍ നടത്തുന്ന സമരം 125ാം ദിവസം പിന്നിട്ടു കഴിഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക