Image

ഇ മലയാളിയില്‍ വായനാവാരം

Published on 20 June, 2017
ഇ മലയാളിയില്‍ വായനാവാരം
വായനക്കാരില്ലെന്ന അപഖ്യാതി പേറുന്ന അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചുരുക്കംവായനക്കാരും ഉണ്ടെന്ന വസ്തുതമറക്കാന്‍ കഴിയില്ല. അങ്ങനെ വായനാ താല്പര്യമുള്ളവര്‍ക്ക് വേണ്ടി ഇ - മലയാളി ഒരുവായനാ വാരം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഈകോളത്തിലേക്ക് നിങ്ങള്‍വായിച്ച കവിതകള്‍, കഥകള്‍, നര്‍മങ്ങള്‍ എന്നിവ അയക്കുക. നിങ്ങളുടെ ഏറ്റവും നല്ല രചനകളും അയക്കാവുന്നതാണ്. ഇതോടൊപ്പം ഞങ്ങള്‍മലയാളത്തിലെ പഴയകാല കവിതകളുംവായനക്കാരുടെ പുനര്‍വായനക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്നു.

.വായനക്കാരുടെ താല്പര്യമനുസരിച്ച് "പുനര്‍വായന" എന്ന ഒരുസ്ഥിരംപംക്തിതുടരാന്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങള്‍ സ്വന്തം പേരില്‍ താഴെ രേഖപ്പെടുത്തുക.

മാമ്പഴം

വൈലോപ്പിള്ളി ്രശീധരമേനോന്‍

അങ്കണതൈമാവില്‍ നിന്നാദ്യത്തെപഴം വീഴ്‌കെ
അമ്മതന്‍നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പിലേറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോല്‍
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍വിരിഞ്ഞ
പൂവൊടിച്ചുകളഞ്ഞില്ലെ കുസൃതിക്കുരുന്നേനീ
മാങ്കനിവീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോണ്‍
പൂങ്കുലതല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിന്‍ ഭാവംമാറിവദനാംബുജം വാടീ
കൈതവം കാണാക്കണ്ണുകണ്ണുനീര്‍ത്തടാകമായ്
മാങ്കനിപെറുക്കുവാന്‍ ഞാന്‍വരുന്നില്ലെന്നവന്‍
മാണ്‍പെഴുംമലര്‍ക്കുലയെറിഞ്ഞു വെറുംമണ്ണില്‍
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യുംദൈവജ്ഞരല്ലോ നിങ്ങള്‍
തുംഗമാംമീനച്ചൂടാല്‍ തൈമാവിന്‍മരതക
ക്കിങ്ങിണി സൗഗന്ധികം സ്വര്‍ണ്ണമായ്തീരുംമുന്‍പേ
മാങ്കനിവീഴാന്‍ കാത്തുനില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍കൂടുംവിട്ടു പരലോകത്തെപൂകി
വാനവര്‍ക്കാരോമലായ ്പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസലീലനായവന്‍വാഴ്‌കെ
അയല്‍പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ
ടവര്‍തന്‍മാവിന്‍ ചോട്ടില്‍കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴംതരികെന്നു
പൂവാളുംകൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവര്‍ക്കെന്നാല്‍
അവള്‍ക്കാഹന്ത! കണ്ണിരിനാല്‍അന്ധമാംവര്‍ഷക്കാലം
പൂരതോനിസ്തബ്ദയായ്‌തെല്ലിടനിന്നിട്ടുതന്‍
ദുരിതഫലംപോലുള്ളപ്പഴമെടുത്തവള്‍
തന്നുണ്ണിക്കിടാവിന്റെതാരുടല്‍മറചെയ്ത
മണ്ണില്‍താന്‍നിക്ഷേപിച്ചുമന്ദമായ്ഏവംചൊന്നാള്‍
ഉണ്ണിക്കൈക്കെടുക്കുവാന്‍ഉണ്ണിവായ്ക്കുണ്ണാന്‍വേണ്ടി
വന്നതാണീമാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലുംപിന്നെഞാന്‍വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങിനീ ഉണ്ണുവാന്‍വരാറില്ലെ
വരികകണ്ണാല്‍കാണാന്‍വയ്യത്തൊരെന്‍കണ്ണനേ
സരസാനുകര്‍ന്നാലുംതായതന്‍നൈവേദ്യംനീ
ഒരുതൈകുളിര്‍ക്കാറ്റായരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍പ്രാണന്‍ അമ്മയെആശ്ലേഷിച്ചു

യാത്രക്കിടയില്‍

സുഗതകുമാരി

എനിക്ക്പണ്ടേ ്രപിയംനിങ്ങളെ , സ്വപ്നങ്ങളെ
ചിരിക്കുംബാല്യംതൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍
ഏതിരുട്ടിലും നമ്മളൊന്നിച്ചുവാണു , നിങ്ങ
ലെതഴളിലും വന്നെന്‍ കണ്ണൂനീരൊപ്പി തന്നു

വിളര്‍ക്കുംദിനങ്ങള്‍ തന്‍കവിളില്‍ ചായംതേച്ചു
തിളക്കുംവേനല്‍ച്ചുടില്‍ പൂക്കളെതുന്നിചേര്‍ത്തു
ദാഹത്തില്പുന്തേനെകി ദുഃഖത്തില്‍ പ്രേമംനല്കീ
രോഗത്തില്‌സുഖാശ്വാസദൃഡവിശ്വാസംപാകീ

ഈവഴിത്തളര്‍ചയെ ഞാനറിഞ്ഞീലനിങ്ങള്‍
ഗാനലോലുപര്‍ കൂട്ടിനൊന്നിച്ചുനടപ്പോളം
അങ്ങനെനാമൊന്നിച്ചേകഴിഞ്ഞുചിരകാലം
ഇന്നുഞാനിവിടെയീനാല്കവലയില്‌പെട്ടെ
ന്നറിവുകാണ്മീലല്ലോ നിങ്ങളെകൂടെപ്പിരി
ഞ്ഞകലുന്നേരംനിങ്ങള്യാത്രയുംചൊല്ലീലല്ലോ

എങ്ങിനെയിനി? നിന്നുപോകുന്നേന് ,സ്വപ്നങ്ങളെ
നിങ്ങള്‌കൈവിട്ടോന് , ഏറെക്ഷീണനീ യാത്രക്കാരന്
നടക്കാന്വഴിയെത്രയുണ്ടിനികൊടുംവെയില്
തണുക്കുംമഹാസന്ധ്യകെത്രയുണ്ടിനിനേരം ...

**********************
ഇ മലയാളിയില്‍ വായനാവാരം
Join WhatsApp News
Sudhir 2017-06-21 09:25:09
ഈ അറിയിപ്പിനെക്കുറിച്ച് ഒന്ന് രണ്ട് എഴുത്തുകാരോട് ചോദിച്ചപ്പോൾ അവർ വായിച്ചില്ലെന്നു പറഞ്ഞു. കമന്റ് കോളം കൂടുതൽ പേര് വായിക്കുമെന്ന് പ്രതീക്ഷയിൽ എഴുതുകയാണ്. "പ്രിയ അമേരിക്കൻ മലയാളി എഴുത്തുകാരെ നിങ്ങളുടെ ഏറ്റവും നല്ല രചനകൾ ഈ പംക്തിയിൽ പ്രസിദധീകരിക്കുക. ഇവിടെ എഴുത്തുകാരില്ലെന്നു പറയുന്നവർ വായിക്കാത്തവരാണെങ്കിലും ഒന്ന് കൂടി നിങ്ങളുടെ പണ്ടത്തെ രചനകൾ പ്രസിദ്ധീകരിക്കുമ്പോൾ വായിച്ചെന്നു വരാം. എല്ലാറ്റിലും ഉപരിയായി ഈ പംക്തിയിൽ വരുന്ന സാഹിത്യ രചനകൾ ഇ മലയാളി "അമേരിക്കൻ മലയാള സാഹിത്യകാരന്മാരും അവരുടെ രചനകളും" എന്ന ഒരു ഫോൾഡറിൽ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് എഡിറ്റർ പറയുകയുണ്ടായി". അതുകൊണ്ട് എല്ലാവരും സഹകരിക്കുക.
Sudhir Panikkaveettil 2017-06-20 12:48:30
ഇത് ഒരു നല്ല സം രംഭം. ഒരാഴ്ച്ച്കാലം വായനയില്‍ മുഴുകാം.
പുനര്‍വായന എന്ന പംക്തിയും നല്ലതാണ്. Sudhir Panikkaveetil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക