Image

മമ്മിയുടെ പ്രതികാരം അത്ര പോര

ആഷ എസ് പണിക്കര്‍ Published on 20 June, 2017
മമ്മിയുടെ പ്രതികാരം അത്ര പോര


മമ്മിഅലക്‌സ്‌ കേര്‍ട്ട്‌സ്‌മാന്‍ സംവിധാനം ചെയ്‌ത പുതിയ മമ്മി ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ്‌. എന്നാല്‍ ടോം ക്രൂയിസിനെ പോലെ ആരാധകര്‍ ഏറെയുള്ള കോടികളുടെ താരമൂല്യമുള്ള അഭിനേതാവിനെ കൊണ്ടുവന്നിട്ടു പോലും മമ്മി പ്രേക്ഷക ഹൃദയത്തില്‍ വേണ്ട വിധം ഇടം നേടിയോ എന്നു സംശയമാണ്‌.

1932 മുതലാണ്‌ മമ്മി ചിത്രങ്ങളുടെ തുടക്കം. ചുരുക്കം ചിലത്‌ വേണ്ടത്ര നിലവാരം പുലര്‍ത്താതെ തിയേറ്ററുകളില്‍ നിന്നും പിന്തള്ളപ്പെട്ടെങ്കിലും ബാക്കി ചിത്രങ്ങള്‍ എല്ലാം തന്നെ വമ്പന്‍ ഹിറ്റായി മാറിയവയാണ്‌. ഹോളിവുഡ്‌ ചിത്രങ്ങളുടെ പതിവു സമവാക്യങ്ങള്‍ തന്നെയാണ്‌ മമ്മിയിലും സന്നിവേശിപ്പിച്ചിട്ടുള്ളത്‌. ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകാതെ ജീവനോടെ കുഴിച്ചുമൂടപ്പെടുന്ന അമാനെറ്റ്‌ രാജകുമാരിയാണ്‌ കഥയിലെ പ്രതിനായിക.

പിതാവില്‍ നിന്നു പോലും അവള്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ല. തിരസ്‌കാരമാണ്‌ അവള്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ദുരന്തം എന്നു പോലും തോന്നിപ്പോകും. ഈ അവസരത്തില്‍ ദുര്‍മന്ത്രിവാദത്തിലൂടെ ദുഷ്‌ടശക്തികളെ പ്രീതിപ്പെടുത്തിയ അവള്‍ അച്ഛനെയും അവളെ കൊലപ്പെടുത്തിയ ബന്ധുക്കളെയും നിഷ്‌ക്കരുണം കൊല്ലുകയാണ്‌.

 അധികാരം പിടിച്ചെടുക്കാനാണ്‌ പിന്നീടുള്ള അവളുടെ ശ്രമങ്ങള്‍. കൊടുങ്കാറ്റിന്റെയും അക്രമത്തിന്റെയും ദൈവമായ സെറ്റിന്റെ സഹായത്തോടെയാണ്‌ അവള്‍ തന്റെ ലക്ഷ്യം നിറവേറ്റാനിറങ്ങുന്നത്‌. അപരാജിതയായി മുന്നേറിയ അവള്‍ പക്ഷേ, ലക്ഷ്യത്തിലെത്തും മുമ്പ്‌ തടവിലാക്കപ്പെട്ട്‌ ഭൂമിക്കടിയില്‍ അടയ്‌ക്കപ്പെടുകയാണ്‌. ഈജിപ്‌തുകാരുടെ പരമ്പരാഗത രീതി പിന്തുടര്‍ന്ന്‌ അവളെ മെസൊപ്പൊട്ടാമിയയില്‍ അടക്കം ചെയ്യുന്നു.

നിക്ക്‌ മോര്‍ട്ടന്‍ എന്ന പട്ടാള ഉദ്യോഗസ്ഥനായി എത്തുന്ന ടോം ക്രൂയിസ്‌ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നു പറയാം. തീവ്രവാദികളെ തുരത്തുന്നതിനുള്ള ഉദ്യമവുമായാണ്‌ നിക്ക്‌ അവിടെയെത്തുന്നത്‌. തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായി അമാനെറ്റിനെ അടക്കം ചെയ്‌ത ശവകല്ലറ നിക്കും കൂട്ടരും തുറക്കുന്നതോടെയാണ്‌ അമാനെറ്റ്‌ മോചിതയാവുകയാണ്‌.

നൂറ്റാണ്ടുകള്‍ക്കു ശേഷം മോചനം ലഭിക്കുന്ന അമാനെററ്‌ പിന്നീട്‌ തനിക്കു പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ പ്രതികാരം നിക്കിലൂടെ നടത്താന്‍ ശ്രമിക്കുന്നതോടെയാണ്‌ സംഭവബഹുലമായ രീതി#ില്‍ കഥ മുന്നേറുന്നത്‌.

നായകനായ ടോം ക്രൂയിസ്‌, ഗ്‌ളാഡിയേറ്ററിലെ യോദ്ധാവിനെ അവിസ്‌മരണീയമാക്കിയ റസല്‍ക്രോവ്‌ എന്നീ പ്രതിഭാധനരായ അഭിനേതാക്കളുടെ സാന്നിധ്യമുണ്ടായിട്ടു പോലും മമ്മിയുടെ പ്രതികാരത്തിന്‌ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്താന്‍ പോന്ന തീക്ഷണതയുണ്ടായിരുന്നില്ല. മമമി ചിത്രങ്ങളില്‍ പ്രത്യേകിച്ച്‌ ടോം ക്രൂയിസ്‌ നായകനാകുന്ന ചിത്രങ്ങളില്‍ ആക്ഷനും വൈകാരിക രംഗങ്ങള്‍ക്കും പഞ്ഞമുണ്ടാകില്ല.

 പക്ഷേ ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പലതും ഹരം പകരുന്നവയല്ല. എന്നാല്‍ അമാനെറ്റിന്റെ മൃതദേഹം വഹിച്ചുകൊണ്ടു പോകുന്ന വിമാനം അപകടത്തില്‍ പെടുന്ന രംഗം വളരെ മികച്ചതാണ്‌. നായിക അമാനെറ്റായി എത്തിയ സോഫിയ ബോഷല്ല പ്രേക്ഷകരെ നിരാശപ്പെടുത്തി. പലയിടത്തും കഥ വലിച്ചു നീട്ടി പറയുന്നതും പോരായ്‌മയായി. എന്നാലും കണ്ടിരിക്കാന്‍ പാകത്തില്‍ തന്നെ ചിത്രമൊരുക്കിയതില്‍ സംവിധായകന്‌ അഭിമാനിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക