Image

കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു

Published on 20 June, 2017
കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു

      കുവൈറ്റ് സിറ്റി: കേരള അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്ററി ചലച്ചിത്രമേളയില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ച മൂന്നു ഡോക്യൂമെന്ററികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 23 വെള്ളിയാഴ്ച്ച വൈകീട്ട് എട്ടിന്് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിലാണ് പരിപാടി.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ജാതിവിവേചനത്തെതുടര്‍ന്ന് രക്തസാക്ഷിയായ രോഹിത് വെമുലയെക്കുറിച്ച് പി.എന്‍ രാമചന്ദ്ര സംവിധാനം ചെയ്ത ’ദി അണ്‌ബെയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നസ് ജഐന്‍യുവിലെ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തെക്കുറിച്ച് മലയാളിയായ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്, കശ്മീരിനെക്കുറിച്ച് എന്‍.സി ഫാസില്‍ ഷോണ്‍ സെബാസ്റ്റ്യന് എന്നിവര് സംവിധാനം ചെയ്ത ’ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍’ എന്നീ ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിക്കുന്നത്. സിനിമകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യവ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക