ന്യൂയോര്‍ക്ക്: കോട്ടയം രൂപത സഹായ
മെത്രാന്ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരില്‍ റോക്ക് ലാന്‍ഡ്
വെസ്റ്റ്ചെസ്റ്റര്‍ ക്നാനായമിഷന്‍ വെള്ളി, ഞായര്‍ (ജൂണ്‍ 23,
25)ദിനങ്ങളില്സന്ദര്ശിക്കുന്നു .
ജൂണ്‍ 23 ന് വെള്ളിയാഴ്ച വൈകിട്ട് 7മണിക്ക് ജോയ് തറത്തട്ടേലിന്റെ വീട്ടില്‍ കൂടാര യോഗ പ്രാര്ത്ഥനയിലുംതിരുമേനി പങ്കെടുക്കുന്നു .
ഞായറാഴ്ച മിഷന് പുതിയതായി വാങ്ങിയ മാതാവിന്റെ നാമത്തിലുള്ള ദേവാലയം
വിശ്വാസികള്‍ക്ക് ഒപ്പം സന്ദര്‍ശ്ശിക്കും .
തുടര്‍ന്ന് മരിയന്‍ ഷ്റയിന്‍ ദേവാലയത്തില്‍
പിതാവ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം പുതിയ ദേവാലത്തിലേക്കുള്ള
മിഷനിലെ ഓരോ കുടുംബത്തിന്റെയും അര്‍ഹമായ സംഭാവന ഏറ്റുവാങ്ങുന്നു.
ഈ മിഷനുകളില്‍ നിന്ന് സ്കൂള്‍ കോളേജ് ഗ്രാഡുവേറ്റ് ചെയ്ത
കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവുംസി സി ഡി ഗ്രാഡുവേഷന്
ഉദ്ഘാടനവുംനിര്വഹിക്കുന്നു .
ഈ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മിഷന് ഡയറക്ടര്‍ ഫാ .ജോസ്
ആദോപ്പിള്ളി, ട്രസ്റ്റീമാരായ ഫിലിപ്പ് ചാമക്കാല, സിബി മണലേല്‍, എബ്രഹാം
പുലിയലകുന്നേല്‍, റെജി ഉഴങ്ങാലില്സിസിഡി പ്രിന്‍സിപ്പല്‍ സാബു മേക്കാട്ട്,
ഫെറോന സെക്രട്ടറി തോമസ് പാലിച്ചേരി എന്നിവരാണ് .
മാതാവിന്റെ നാമത്തിലുള്ള പുതിയ ദേവാലയത്തിലേക്കുള്ള പ്രവേശനം നിറവേറ്റാന്‍
ഇടവരുത്തിയദിവ്യകൃപക്ക് നന്ദി പറയുന്ന ഈ മഹനിയ വിശുദ്ധ ചടങ്ങിലേക്ക്
എല്ലാവിശ്വാസികളെയുംക്ഷണിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ ജോസ്
ആദോപ്പിള്ളി954 305 7850