ജസ്റ്റിസ് കര്‍ണന്റെ ശിക്ഷ റദ്ദാക്കില്ലന്ന് സുപ്രീംകോടതി
Published on 21 June, 2017
ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറ് മാസം തടവിന്
ശിക്ഷിച്ച കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്.കര്‍ണന്റെ ശിക്ഷ
റദ്ദാക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തില്‍ ഉള്‍പ്പെടെ ഒളിവില്‍
കഴിഞ്ഞശേഷം ഇന്നലെ കോയമ്പത്തൂരില്‍ നിന്ന് കര്ണന്
അറസ്റ്റിലായിരുന്നു.
കഴിഞ്ഞ മാസം 9നാണ് ജസ്റ്റിസ് കര്‍ണനെ അറസ്റ്റ്
ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. അന്ന് തന്നെ കൊല്‍ക്കത്തയില്‍ നിന്ന്
ചെന്നൈയിലെ ഗസ്റ്റ്ഹൗസില്‍ എത്തിയ നിന്ന് അദ്ദേഹം അവിടെ നിന്ന് സ്ഥലം
വിടുകയായിരുന്നു.
കേരളത്തില്‍ കൊച്ചിയിലാണ് അദ്ദേഹം താമസിച്ചത്. ഈ മാസം 11
മുതല്‍ 13 വരെ പനങ്ങാട്ടെ ലേക്ക് സിംഫണി എന്ന റിസോര്‍ട്ടില്‍ താമസിച്ചെന്നാണ്
കൊല്‍ക്കത്ത പൊലീസ് ഇന്നലെ വെളിപ്പെടുത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല