Image

നഗ്‌ന ചിത്രം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു; യു.പി മുഖ്യമന്ത്രിക്കെതിരെ ആദിവാസി യുവതിയുടെ കേസ്‌

Published on 21 June, 2017
 നഗ്‌ന ചിത്രം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു; യു.പി മുഖ്യമന്ത്രിക്കെതിരെ ആദിവാസി യുവതിയുടെ കേസ്‌


ആസ്സാം: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കേസ്‌ ഫയല്‍ ചെയത്‌ ആദിവാസി യുവതി. 

സോഷ്യല്‍ മീഡിയ വഴി തന്റെ നഗ്‌നചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ചാണ്‌ യോഗി ആദിത്യനാഥിനെതിരെയും ലോക്‌സഭ എം.പി രാം പ്രസാദിനുമെതിരെ യുവതി കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

പത്ത്‌ വര്‍ഷം മുന്‍പ്‌ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയെടുത്ത ഫോട്ടോയാണ്‌ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്‌. 

ലക്ഷ്‌മി ഓറംഗ്‌ എന്ന യുവതിയാണ്‌ സബ്‌ ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്‌ മുന്‍പാകെ പരാതി നല്‍കിയത്‌. ഐ.പി.സി സെക്ഷന്‍ പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്‌ പ്രകാരവുമാണ്‌ കേസ്‌ ഫയല്‍ ചെയ്‌തിരിക്കുന്നത്‌.

2007 ല്‍ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധ റാലിക്കിടെയായിരുന്നു ഫോട്ടോ പകര്‍ത്തിയത്‌. ഫോട്ടോയുടെ സത്യാവസ്ഥ മനസിലാക്കാതെ ബി.ജെ.പി റാലിക്ക്‌ നേരെ കോണ്‍ഗ്രസുകാരുടെ അക്രമം എന്ന്‌ പറഞ്ഞ്‌ ആദിത്യനാഥ്‌ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി നടപ്പിലാക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്‌ കീഴിലുള്ള ഒരു മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ ജനാധിപത്യത്തിന്‌ നിരക്കുന്നതാണോയെന്നും യുവതി ചോദിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക