Image

17 വര്‍ഷത്തെ ശ്രമത്തെ തുടര്‍ന്ന്‌ സ്വീഡീഷ്‌ യുവതി മുംബൈയില്‍ അമ്മയെ കണ്ടെത്തി

Published on 21 June, 2017
 17 വര്‍ഷത്തെ  ശ്രമത്തെ തുടര്‍ന്ന്‌ സ്വീഡീഷ്‌ യുവതി മുംബൈയില്‍ അമ്മയെ കണ്ടെത്തി


മുംബൈ: 41 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി സ്വന്തം അമ്മയെ കണ്ടു സ്വീഡിഷ്‌ യുവതി നിലാക്ഷി എലിസബത്ത്‌. മൂന്ന്‌ വയസ്സുള്ളപ്പോള്‍ സ്വീഡീഷ്‌ ദമ്പതികള്‍ ദത്തെടുത്ത നിലാക്ഷി അമ്മയക്ക്‌ അസുഖമാണെന്ന വിവരം അറിയിച്ചതിനെ തുടര്‍ന്നാണ്‌ ജന്മനാട്ടിലെത്തി അമ്മയെ കണ്ടത്‌.
1990 മുതല്‍ ആറു തവണയാണ്‌ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടു പിടിക്കാന്‍ നീലാക്ഷി ഇന്ത്യയിലെത്തിയത്‌.

സാമൂഹിക പ്രവര്‍ത്തകയായ അഞ്‌ജലി പവാറിന്‍റെ സഹായത്താലെയാണ്‌ നീലാക്ഷി അമ്മയെ കണ്ടെത്തിയത്‌. ശനിയാഴ്‌ച്ച ആശുപത്രിമുറിയ്‌ക്കുള്ളില്‍ അമ്മയും മകളും വര്‍ഷങ്ങള്‍ക്ക്‌ ശേഷം കണ്ടുമുട്ടിയപ്പോള്‍ അതൊരു വൈകാരികമായ കൂടിക്കാഴ്‌ച്ചയായിരുന്നെന്ന്‌ അഞ്‌ജലി പറഞ്ഞു.

 1973 ല്‍ കര്‍ഷകനായിരുന്ന നീലാക്ഷിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്‌തതോടെയാണ്‌ അമ്മയ്‌ക്ക്‌ നീലാക്ഷിയെ ഉപേക്ഷിക്കേണ്ടി വന്നത്‌. തുടര്‍ന്നാണ്‌ 1976ല്‍ നീലാക്ഷിയെ സ്വീഡന്‍കാരായ രണ്ട്‌ ദമ്പതിമാര്‍ ദത്തെടുക്കുന്നത്‌. നീലാക്ഷിയുടെ അമ്മയുടെ രണ്ടാം വിവാഹത്തില്‍ അവര്‍ക്ക്‌ ഒരു മകളും മകനും ഉണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക