Image

ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലേറ്റ് നേത്യുത്വത്തില്‍ ഇന്റര്‍നാഷണല്‍ യോഗാ ഡേ നടത്തി

ജോര്‍ജ് ജോണ്‍ Published on 21 June, 2017
ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലേറ്റ് നേത്യുത്വത്തില്‍ ഇന്റര്‍നാഷണല്‍ യോഗാ ഡേ നടത്തി
ഫ്രാങ്ക്ഫര്‍ട്ട്: യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയുടെ മൂന്നാമത് അന്തരാഷ്ട്ര യോഗാ ഡേ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഫ്രാങ്ക്ഫര്‍ട്ട് മൈന്‍ നദിയിലൂടെ ഒരു ബോട്ട്യാത്രക്കൊപ്പം വൈകുന്നേരം 05 00 മുതല്‍ രാത്രി 10 മണി വരെ നടത്തി. വൈകുന്നേരം 05.00 മണിക്ക് കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാറും പത്‌നിയും മറ്റ് സ്‌പോണ്‍സര്‍മാരോടൊപ്പം നിലവിളക്ക് കൊളുത്തി യോഗാ ഡേ ഉദ്ഘാടനം ചെയ്തു. 

തുടര്‍ന്ന് യൂറോപ്യന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ട്, ആര്‍ട്ട് ഓഫ് ലിവിംങ്ങ്, സന്‍തുലന്‍ ഹരി എന്നിവര്‍ യോഗാ അഭ്യാസങ്ങള്‍ കാണിച്ച് തന്ന് പങ്കെടുത്തവര്‍ ഈ അഭ്യാസങ്ങള്‍ നടത്തി. ഇടക്ക് ഇന്‍ഡ്യന്‍ ക്ലാസിക്കല്‍ ഡാന്‍സ്, ക്ലാസിക്കല്‍ മ്യൂസിക് എന്നിവയും നടത്തി. ക്ഷണിക്കപ്പെട്ട 190 പേര്‍ ഈ യോഗാ ഡേയില്‍ പങ്കെടുത്തു. മൈന്‍ നദിയിലൂടെ ഇരുവശവുള്ള മനോഹര കാഴ്ച്ചകള്‍ ആസ്വദിച്ചുള്ള ഈ വര്‍ഷത്തെ യോഗാ ഡേയില്‍ പങ്കെടുത്തവരും, നദിയുടെ ഇരുവശങ്ങളിലും സൂര്യപ്രകാശം ആസ്വദിച്ച് വിശ്രമിക്കാന്‍ എത്തിയ ജര്‍മന്‍കാരും നന്നായി ആസ്വദിച്ചു. കോണ്‍സുലേറ്റിലെ എല്ലാ കോണ്‍സുല്‍മാരും മറ്റ് ഉദ്യോഗസ്ഥരും യോഗാഭ്യാസങ്ങള്‍ ചെയ്ത് സജീവമായി യോഗാ ഡേയില്‍ പങ്കെടുത്തു. മൈന്‍ നദിയില്‍ ബോട്ടില്‍ വച്ച് നടത്തിയ വിഭവ സമ്യുദ്ധമായ അത്താഴ വിരുന്നോടെ യോഗാ ഡേ അവസാനിച്ചു.

ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലേറ്റ് നേത്യുത്വത്തില്‍ ഇന്റര്‍നാഷണല്‍ യോഗാ ഡേ നടത്തിഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലേറ്റ് നേത്യുത്വത്തില്‍ ഇന്റര്‍നാഷണല്‍ യോഗാ ഡേ നടത്തിഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലേറ്റ് നേത്യുത്വത്തില്‍ ഇന്റര്‍നാഷണല്‍ യോഗാ ഡേ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക