Image

ജസ്റ്റിസ്‌ കര്‍ണന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Published on 21 June, 2017
ജസ്റ്റിസ്‌ കര്‍ണന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി


ന്യൂഡല്‍ഹി:  കോടതിയലക്ഷ്യക്കേസില്‍ കൊല്‍ക്കത്ത ഹൈകോടതി മുന്‍ ജഡ്‌ജി സി എസ്‌. കര്‍ണന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 

തടവ്‌ ശിക്ഷയില്‍ നിന്നും ഇളവ്‌ തേടുന്ന ഹരജിയും സുപ്രീംകോടതി തള്ളി. വേനലവധിക്ക്‌ ശേഷം ഏഴംഗ ബെഞ്ചിന്‌ മുന്നില്‍ ഹാജരാകണമെന്ന്‌ സുപ്രിംകോടതി കര്‍ണനോട്‌ ആവശ്യപ്പെട്ടു. 

 കര്‍ണന്‍ ഇപ്പോള്‍ ജയിലില്‍ കഴിയേണ്ടതാണെന്ന്‌ ഡി.വൈ.ചന്ദ്രചൂര്‍, എസ്‌.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച്‌ കര്‍ണന്റെ അഭിഭാഷകനോട്‌ വ്യക്തമാക്കി.

ഒന്നരമാസമായി ഒളിവിലായിരുന്ന കര്‍ണനെ കോയമ്പത്തൂരില്‍ വെച്ച്‌ ഇന്നലെ പൊലീസ്‌ പിടികൂടിയിരുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക