Image

നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചു

Published on 21 June, 2017
നഴ്‌സുമാര്‍  സമരം അവസാനിപ്പിച്ചു
വേതനവര്‍ധനവ് ആവശ്യപ്പെട്ടു തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ മൂന്നുദിവസമായി നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീന്റെയും വി.എസ്. സുനില്‍കുമാറിന്റെയും നേതൃത്വത്തില്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണു സമരം ഒത്തുതീര്‍പ്പായത്. 

സമരക്കാര്‍ക്ക് 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കാനും തീരുമാനമായി. മിനിമം വേതനം നടപ്പാക്കാന്‍ മാനേജ്‌മെന്റുമായി സമവായമായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നു മന്ത്രിമാര്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയാണെന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

വേതന വര്‍ധന വരുത്തിയ ദയ ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ നേരത്തേ സമരം അവസാനിപ്പിച്ചിരുന്നു. തൃശൂരിനൊപ്പം സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും യുഎന്‍എ നോട്ടീസ് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണു സര്‍ക്കാര്‍ ഇടപെട്ടത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക