Image

മന്ദാരത്തില്‍ അഞ്ച് ഗെറ്റപ്പുകളില്‍ അസിഫ് അലി

Published on 21 June, 2017
മന്ദാരത്തില്‍ അഞ്ച് ഗെറ്റപ്പുകളില്‍ അസിഫ് അലി
വ്യത്യസ്ത കഥാപാത്രവുമായി വീണ്ടും എത്തുകയാണ് ആസിഫ് അലി. പുതിയ ചിത്രമായ മന്ദാരത്തില്‍ അഞ്ച് വേഷപകര്‍ച്ചയോടെയാണ് ആസിഫ് അലി എത്തുന്നത്. നവാഗതനായ വിജേഷ് വിജയ് ആണ് മന്ദാരത്തിന്റെ സംവിധായകന്‍.

ബാല്യം മുതല്‍ യൗവ്വനം വരെയുള്ള നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. പ്രണയം ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തില്‍, പ്രണയം ഒരാളുടെ ജീവിതത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നു എന്നാണ് പറയുന്നത്.

കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു പ്രസക്തിയും നല്‍കാത്ത 'ന്യൂജനറേഷന്‍' സിനിമകളില്‍ നിന്നും വ്യത്യസ്തമായി അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും എല്ലാമുള്ള ഒരു കുടുംബ ചിത്രമായിരിക്കും മന്ദാരമെന്ന് സംവിധായകന്‍ പറഞ്ഞു. അച്ഛന്‍മകന്‍ ബന്ധമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് വിജേഷ് കൂട്ടിചേര്‍ത്തു. രണ്ട് നായികമാരായിരിക്കും ചിത്രത്തിലുണ്ടാവുക. ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക