മലയാള സിനിമയിലെ സകലകലാ വല്ലഭന് എന്നാണ് വിനീത് ശ്രീനിവാസന് അറിയപ്പെടുന്നത്. സംവിധായകന്, നടന്, തിരക്കഥാകൃത്ത്, ഗായകന്, നിര്‍മ്മാതാവ് എന്നിങ്ങനെ എല്ലാ രീതിയിലും വിജയമാണ് അദ്ദഹം. മലയാള സിനിമയ്ക്ക് നിരവധി താരങ്ങളെയാണ് വിനീത് സമ്മാനിച്ചത്. ഒരു സിനിമാക്കാരന് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ ഇവരെല്ലാമായിരുന്നു തന്റെ മനസ്സിലെന്ന് വിനീത് പറയുന്നു.
സംവിധായകനും നടനുമായി തിളങ്ങിയിട്ടും ജീവിതത്തില്‍ ആദ്യമായാണ് വിനീത് ക്ലാപ് ബോര്‍ഡ് അടിക്കുന്നത്. ഏറ്റവും സ്പര്‍ശിയായി സീനായിരുന്നു അതെന്ന് വിനീത് പറയുന്നു. ചെയ്ത സിനിമകളെല്ലാം വന്‍ വിജയമാക്കിയ സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അച്ഛനൊപ്പം ഒരു സിനിമയാണ്.
മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തിന് മറയത്ത് എന്നീ ചിത്രങ്ങളില്‍ അച്ഛനെ അഭിനയിപ്പിച്ചിട്ടുണ്ട്. പക്ഷേ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്ന് ഏറെ ആഗ്രഹമുണ്ട്. പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രമായിരിക്കണമത്. പല എഴുത്തുകാരുമായി ഇത് ചര്‍ച്ച ചെയ്തു പക്ഷേ തീരുമാനമൊന്നുമായിട്ടില്ലെന്നും വിനീത് പറഞ്ഞു.