Image

ദൈവവചനം തിരസ്‌കരിക്കുന്‌പോള്‍ പാപത്തില്‍ വീഴുന്നു: മാര്‍ ജോസഫ് സ്രാന്പിക്കല്‍

Published on 21 June, 2017
ദൈവവചനം തിരസ്‌കരിക്കുന്‌പോള്‍ പാപത്തില്‍ വീഴുന്നു: മാര്‍ ജോസഫ് സ്രാന്പിക്കല്‍

സൗത്താംപ്റ്റണ്‍: പാപസാഹചര്യങ്ങളെ ചെറുത്തുനില്‍ക്കാന്‍ സഹായിക്കുന്ന ദൈവവചനത്തിന്റെ സാന്നിധ്യവും അഭിഷേകവും ഇല്ലാതാകുന്‌പോഴാണ് പാപത്തില്‍ വീഴാന്‍ ഇടയാകുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍. അഭിഷേകാഗ്‌നി ധ്യാനത്തിനൊരുക്കമായി വിശ്വാസികളെ ആത്മീയമായി സജ്ജമാക്കാന്‍ ക്രമീകരിച്ച ഏകദിന ഒരുക്കധ്യാനങ്ങളുടെ സമാപനദിവസമായ ഇന്നലെ സൗത്താപ്റ്റണ്‍ റീജിയണില്‍ ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മരൂഭൂമിയിലെ പരീക്ഷയില്‍ സാത്താന്റെ പ്രലോഭനങ്ങളെ ദൈവവചനമുപയോഗിച്ചാണ് ഈശോ ചെറുത്തുനിന്നതെന്നും ദൈവപദ്ധതിക്ക് സ്വയം വിട്ടുകൊടുത്താണ് ഓരാരുത്തരും ജീവിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ സൗത്താംപ്റ്റണില്‍ സമാപിച്ച ഏകദിന ഒരുക്കധ്യാനങ്ങള്‍ ജൂണ്‍ ആറിനാണ് ആരംഭിച്ചത്. രൂപതയുടെ എട്ടുവിവിധ റീജിയണുകളായി സംഘടിപ്പിക്കപ്പെട്ട ധ്യാനത്തില്‍ അതാത് റീജിയണുകീഴിലുള്ള വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ പങ്കുചേര്‍ന്നു. വചനശുശ്രൂഷകള്‍ക്ക് അനുഗ്രഹിത വചനപ്രഘോഷകരായ ഫാ. സോജി ഓലിക്കല്‍, ബ്ര. റെജി കൊട്ടാരം എന്നിവരാണ് നേതൃത്വം നല്‍കിയത്. സുപ്രസിദ്ധ ക്രിസ്ത്രിയ ഭക്തിഗാന സംഗീതസംവിധാനകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ നേതൃത്വം നല്‍കിയ സംഗീത ശുശ്രൂഷയും സ്വര്‍ഗീയഅഭിഷേകം പകര്‍ന്നു. സൗത്താംപ്റ്റണിലെ ശുശ്രൂഷകള്‍ക്ക് ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ക്രമീകരണങ്ങള്‍ നടത്തിയത്.

ഫാ. സേവ്യര്‍ഖ്യാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 22 മുതല്‍ 29 വരെയാണ് എട്ടു റീജിയണുകളിലായി നടക്കുന്നത്. അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിച്ചു ഒരുങ്ങുന്നതിനായി പ്രത്യേക പ്രാര്‍ത്ഥനയും പുറത്തിറക്കി. എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളിലും കുടുംബപ്രാര്‍ത്ഥനകളിലും ഈ പ്രാര്‍ത്ഥന ചൊല്ലണമെന്ന് രൂപതാധ്യക്ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഒരുക്ക കണ്‍വന്‍ഷന്‍ നടന്ന എട്ടു റീജിയണുകളിലും ധ്യാനക്രമീകരണങ്ങള്‍ നടത്തിയ വൈദികര്‍, ഡീക്കന്മാര്‍, സിസ്‌റ്റേഴ്‌സ്, കമ്മിറ്റിയംഗങ്ങള്‍, അത്മായ സഹോദര്‍ എന്നിവരെ മാര്‍ സ്രാന്പിക്കല്‍ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അഭിഷേകാഗ്‌നി കണ്‍വന്‍ഷന് വോളണ്ടിയേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ ധ്യാനത്തിന്റെ തുടര്‍ന്നുള്ള കാര്യങ്ങള്‍ ക്രമീകരിക്കും.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക