Image

തൊഴിലാളികള്‍ക്ക് സ്‌നേഹവിരുന്നൊരുക്കി കേളി ന്യൂസനയ്യ ഏരിയ ജനകീയ ഇഫ്താര്‍ സംഗമം

Published on 21 June, 2017
 	 	 തൊഴിലാളികള്‍ക്ക് സ്‌നേഹവിരുന്നൊരുക്കി കേളി ന്യൂസനയ്യ ഏരിയ ജനകീയ ഇഫ്താര്‍ സംഗമം


റിയാദ്: റിയാദിലെ ഏവും വലിയ തൊഴില്‍ മേഖലയായ ന്യൂസനയ്യയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് സ്‌നേഹവിരുന്നൊരുക്കി കേളി ന്യൂസനയ്യ ഏരിയ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ജനകീയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കേളി ആദ്യമായാണ് ന്യൂസനയ്യയിലെ തൊഴില്‍ മേഖലയില്‍ വിപുലമായ രീതിയില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. വൃതാനുഷ്ഠാനത്തിന്റെ നിറവില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി റമദാന്‍ 25ാം നാള്‍ സംഘടിപ്പിച്ച സമൂഹ നോന്പുതുറയില്‍ മലയാളികളെക്കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, ഫിലിപ്പൈന്‍സ്, സിറിയ, സുഡാന്‍, യെമന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും നോന്പുതുറക്കായി ന്യൂചില്ലീസ് റസ്‌റ്റോറന്റില്‍ പ്രത്യേക സൗകര്യവുമൊരുക്കിയിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്ഥമായി, കൂടുതല്‍ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്താനായി കേളിയുടെ പതിനാല് ഏരിയ കേന്ദ്രങ്ങളിലും സമൂഹ നോന്പുതുറ സംഘടിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ന്യൂസനയ്യ ഏരിയയിലും സമൂഹ നോന്പുതുറ സംഘടിപ്പിച്ചതെന്ന് സംഘാടക സമിതി കണ്‍വീനര്‍ ഫൈസല്‍ മടവൂര്‍ പറഞ്ഞു. നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കററ്്, എ ടു സെഡ് ദുബായ് മാര്‍ക്കററ്, ചേനാടന്‍ റെസ്‌റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങളും പൊതുസമൂഹവും കേളി ന്യൂസനയ്യ ഇഫ്താര്‍ സംഗമത്തിന്റെ വിജയത്തിനായി സഹകരിച്ചിരുന്നു. 

വിപുലമായ സംഘാടക സമിതി രൂപീകരിച്ച് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിന് കേളി ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി കമ്മിററി കണ്‍വീനര്‍മാരായ പുരുഷോത്തമന്‍, മനോഹരന്‍, സംഘാടക സമിതി കണ്‍വീനര്‍ ഫൈസല്‍ മടവൂര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, മഹേഷ് കൊടിയത്ത്, അബ്ബാസ്, ജോബ് കുന്പളങ്ങി, ജലീല്‍, അസീസ്, അജയന്‍, മോഹനന്‍, മുരളീധരന്‍, കരുണാകരന്‍, ദുര്‍ഗ്ഗാദാസ്, ഷൈജു, അബ്ദുള്‍നാസര്‍, ഹുസ്സൈന്‍, ലിഥിന്‍ദാസ്,് സ്‌നേഹേഷ്, ബാബു യോഹന്നാന്‍, ഗഫൂര്‍ ചേനാടന്‍, ഏരിയ രക്ഷാധികാരി കമ്മിററി അംഗങ്ങള്‍, ഏരിയ കമ്മിററി അംഗങ്ങള്‍, വിവിധ യുണിററ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമന്‍ മയ്യില്‍, സതീഷ്‌കുമാര്‍, രാജീവന്‍, കേന്ദ്ര കമ്മിററി അംഗങ്ങള്‍, കുടുംബവേദി പ്രവര്‍ത്തകര്‍ എന്നിവരും ന്യൂസനയ്യ ഏരിയ ജനകീയ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക