Image

പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി

Published on 21 June, 2017
പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കൊച്ചി പുതുവൈപ്പിലെ എ.ഒ.സിയുടെ എല്‍.എന്‍.ജി പ്‌ളാന്റ് പദ്ധതി വേണ്ടെന്നുവെക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അതിനാല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയില്ല, ദേശീയതലത്തിലുള്ള വികസനപദ്ധതിയാണ്. പദ്ധതി ഉപേക്ഷിക്കുന്നത് അങ്ങേയറ്റം തെറ്റായ സന്ദേശമാണ് നല്‍കുക. വികസനപദ്ധതികള്‍ക്ക് തുരങ്കം വെക്കലാകുമതെന്നും പിണറായി പറഞ്ഞു.  എറണാകുളം ജില്ലയിലെ ജനപ്രതിനിധികളും സമരസമിതി നേതാക്കളുടെയും യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക