Image

11 എസ്പിമാര്‍ക്ക് സ്ഥാനചലനം

Published on 21 June, 2017
11 എസ്പിമാര്‍ക്ക് സ്ഥാനചലനം

തിരുവനന്തപുരം: പൊലീസിലെ സ്ഥാനക്കയറ്റം ലഭിച്ച ഏഴ് ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടെ 11 എസ്.പിമാര്‍ക്ക് സ്ഥാനചലനം. എസ്.പിമാരായ പി.ബി. രാജീവ് (െ്രെകംബ്രാഞ്ച് കോഴിക്കോട്), പി. ബിജോയ് (ചീഫ് വിജിലന്‍സ് ഓഫിസര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്), ജെ. കിഷോര്‍കുമാര്‍ (വിജിലന്‍സ് ഓഫിസര്‍ കെ.എസ്.ഇ.ബി), കെ.എം. സാബു മാത്യു (എ.ടി.എഫ്) എന്നിവരെയാണ് മാറ്റിനിയമിച്ചത്.

എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലും നിയമിച്ചു. ആര്‍. ജയശങ്കര്‍ (വിജിലന്‍സ് സതേണ്‍ റേഞ്ച്), വി.എം. സന്ദീപ് (സംസ്ഥാന മനുഷ്യാവകാശ കമീഷന്‍), വി. സുനില്‍കുമാര്‍ (സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍), കെ.കെ. അജി (അസി.ഡയറക്ടര്‍ പൊലീസ് അക്കാദമി), എ.എസ്. രാജു (എസ്.സി.ആര്‍.ബി), കെ.എല്‍. ജോണ്‍കുട്ടി (ട്രാഫിക് ഉത്തരമേഖ), എന്‍. രാജേഷ് (വിജിലന്‍സ് ഓഫിസര്‍ പി.എസ്.സി).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക