Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭ പുരസ്കാരം 2017

ജിമ്മികണിയാലി Published on 21 June, 2017
ചിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭ പുരസ്കാരം 2017
ചിക്കാഗോ മലയാളി അസോസിയേഷന്‍ 2017 ലെ വിദ്യാഭ്യാസ പ്രതിഭപുരസ്കാരത്തിന് അപേക്ഷകള്‍ക്ഷണിച്ചു .ഈവര്‍ഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചി ക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം .

സ്‌കോളര്‍ഷിപ് കമ്മിറ്റികണ്‍വീനര്‍ ആയി സ്റ്റാന്‍ലികളരിക്കാമുറിയെ തിരഞ്ഞെടുത്തു. സ്റ്റാന്‍ലി കളരിക്കാമുറിയോടൊപ്പം പ്രസിഡന്റ്ര് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ഉള്‍പ്പെട്ടകമ്മിറ്റി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത് .

ഹൈസ്കൂള്‍ പഠനത്തിന് ലഭിച്ച GPA യോടൊപ്പം, ACT സ്‌കോറും കുട്ടികളുടെ പഠ്യേതര പ്രവര്‍ത്തനങ്ങളും, സാമൂഹികസേവനപരിചയവുംമ റ്റുകലാകായികരങ്കങ്ങളിലെ മികവുകളുംഎല്ലാം വിശദമായിപരിഗണിച്ചശേഷം ആയിരിക്കും വിജയിയെ തിരഞ്ഞെടുക്കുക . വിശദമായ അപേക്ഷഫോറവും മറ്റുവിവരങ്ങളും ചിക്കാഗോമലയാളീ അസോസിയേഷന്‍ വെബ്‌സൈറ്റ് ആയ http://chicagomalayaleeassociation.org/2017-cma-scholarship-application-details/
നിന്നും ചിക്കഗോ മലയാളീഅസോസിയേഷന്‍ ഫേസ്ബുക് പേജുകളില്‍ നിന്നുംലഭിക്കുന്നതാണ്.

ശ്രീ സാബുനടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഉതുപ്പാന്‍ നെടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ് ആയിരിക്കും ജേതാവിനുലഭിക്കുക . വിജയിക്ക് സെപ്റ്റംബര്‍ 2 ശനിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍ ചിക്കാഗോയിലെ താഫ്ട് ഹൈസ്കൂളില്‍വെച്ച് നടത്തുന്ന ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഓണാഘാഷങ്ങളോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ വെച്ച് പുരസ്കാരം സമ്മാനിക്കുന്നതായിരിക്കും.

ആവശ്യമായ എല്ലാ വിവരങ്ങളോടുമൊപ്പം അപേക്ഷസമര്‍പ്പിക്കേണ്ട അവസാനതീയതി 2017 ഓഗസ്റ്റ് 1 ആണ്. സ്‌കോളര്‍ഷിപ് സംബന്ധമായ കൂടുതല്‍വിവരങ്ങള്‍ക്ക് സ്റ്റാന്‍ലി കളരിക്കമുറി ( 847 877 3316 ) രഞ്ജന്‍ എബ്രഹാം ( 847 287 0661 ), ജിമ്മി കണിയാലി (630 903 7680 )

റിപ്പോര്‍ട്ട് ജിമ്മികണിയാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക