Image

നൊറാക്ക്‌ ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 01 March, 2012
നൊറാക്ക്‌ ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
ദമാം: നോണ്‍ റസിഡന്റസ്‌ അസോസിയേഷന്‍ ഓഫ്‌ കോട്ടയത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഫെബ്രുവരി 17ന്‌ (വെള്ളി) സണ്‍ഷൈന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

സണ്‍ഷൈന്‍ ഇന്റര്‍നാഷ്‌ണല്‍ സ്‌കൂള്‍, ഇന്റര്‍നാഷ്‌ണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദമാം, അല്‍-മുന ഇന്റര്‍നാഷ്‌ണല്‍ സ്‌കൂള്‍, അല്‍-ഖൊസാമ ഇന്റര്‍നാഷ്‌ണല്‍ സ്‌കൂള്‍, ജൂബൈയില്‍ ഇന്റര്‍നഷണല്‍ സ്‌കൂള്‍, മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ - അല്‍ഹസ, ന്യൂവേള്‍ഡ്‌ ഇന്റര്‍നാഷ്‌ണല്‍ സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളില്‍ കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ഗ്രൂപ്പ്‌ എയില്‍ ഹിമ ബൈജു രാജ്‌ (അല്‍-മുന), ഒമര്‍ സല്‍മാന്‍ രാഖി (ഇന്റര്‍ നാഷ്‌ണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദമാം) ഗ്രൂപ്പ്‌ ബിയില്‍ യു. ഹസ്‌ന (ജൂബൈയില്‍ ഇന്റര്‍നാഷ്‌ണല്‍ സ്‌കൂള്‍), ഹാഷിഫ (ജൂബൈയില്‍ ഇന്റര്‍നാഷ്‌ണല്‍ സ്‌കൂള്‍), ഗ്രൂപ്പ്‌ സിയില്‍ ആനന്ദ്‌ ഹരി നടരാജന്‍ (ഇന്റര്‍നാഷ്‌ണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ദമാം), നുഷ സല്‍മാന്‍ രാഖി (ഇന്റര്‍നാഷ്‌ണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ദമാം), ഗ്രൂപ്പ്‌ സിയില്‍ ഫ്രീസിയ ഹബീബ്‌ (ഇന്റര്‍നാഷ്‌ണല്‍ ഇന്ത്യന്‍ സ്‌കൂള്‍, ദമാം) എന്നിവര്‍ ഒന്നും രണ്‌ടും സ്ഥാനങ്ങള്‍ പങ്കിട്ടു.

യു. ഹസ്‌ന, ആനന്ദ്‌ ഹരി നടരാജന്‍ എന്നിവരെ ഗ്രൂപ്പ്‌ ജേതാക്കളായി തെരഞ്ഞെടുത്തു. കെ. മുരളീധരന്‍ , പി.എന്‍. രാധാകൃഷ്‌ണന്‍, അലക്‌സാണ്‌ടര്‍ ക്രിസ്റ്റഫര്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ്‌ വിജയികളെ തെരഞ്ഞെടുത്തത്‌.

ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയായ അര്‍ജുന്‍ ജഗദീഷ്‌ വരച്ച നെഹ്‌റുജിയുടെ ചിത്രം ജൂറിയുടെ പ്രത്യേക പരിഗണനയ്‌ക്ക്‌ അര്‍ഹമായി.

ജൂറിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ജഗദീഷ്‌ ഉള്‍പ്പെടെ 23ഓളം കുട്ടികള്‍ക്ക്‌ പ്രത്സാഹന സമ്മാനങ്ങള്‍ നല്‍കും. വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നൊറാക്കിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തുന്ന പരിപാടിയില്‍ നല്‍കും. പരിപാടിയുടെ സ്ഥലവും തീയതിയും പിന്നീട്‌ അറിയിക്കും.
നൊറാക്ക്‌ ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക