Image

മലയാള സിനിമയ്‌ക്ക്‌ ദിലീപ്‌ ഇത്തവണയും രക്ഷകനായി

Published on 22 June, 2017
മലയാള സിനിമയ്‌ക്ക്‌  ദിലീപ്‌ ഇത്തവണയും   രക്ഷകനായി
മലയാള സിനിമ പ്രതിസന്ധിയില്‍അകപ്പെട്ടപ്പോഴൊക്കെ പ്പം നിന്ന ദിലീപ്‌ ഇത്തവണയും  പ്രതിസന്ധിയില്‍ രക്ഷകനായെത്തി. 

മള്‍ട്ടിപ്ലക്‌സുകളിലെ വിതരണ തുകയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനും ലാഭവിഹിതം സംബന്ധിച്ച്‌ മള്‍ട്ടിപ്ലക്‌സുകാരം സിനിമാപ്രവര്‍ത്തകരും തമ്മില്‍ നില നിന്നിരുന്ന ആശയക്കുഴപ്പത്തിനുംഇതോടെ പരിഹരമായി.

മള്‍ട്ടിപ്ലക്‌സുകള്‍ക്ക്‌ റംസാന്‍ ചിത്രങ്ങള്‍ നല്‍കേണ്ടെന്ന നിലപാടിലായിരുന്നു സിനിമാപ്രവര്‍ത്തകര്‍. ഇതോടൊപ്പം തന്നെ നിലവില്‍ മള്‍ട്ടിപ്ല്‌കസുകള്‍ക്ക്‌ സിനിമ നല്‍കിയവര്‍ക്കെതിരെ വിലക്ക്‌ നടപടി സ്വീകരിക്കാനും സിനിമാപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. 

അന്തിമ തീരുമാനമെടുക്കുന്നതിനായി ദിലീപിന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിക്ക്‌ വിഷയം കൈമാറുകയായിരുന്നു. 

മലയാള സിനിമയില്‍ പ്രതിസന്ധി ഉടലെടുത്തപ്പോഴൊക്കെ പരിഹാരവുമായി ദിലീപ്‌ എത്തിയിരുന്നു. ക്രിസ്‌മസിന്‌ മുന്നോടിയായി ഉടലെടുത്ത തിയേറ്റര്‍ പ്രതിസന്ധിയില്‍ നിന്നും മലയാള സിനിമയെ കരകയറ്റിയതിനു പിന്നിലും ദിലീപായിരുന്നു.

 താരത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ്‌ യുണൈറ്റഡ്‌ ഓര്‍ഗനൈസേഷന്‍ സംഘടനയും രൂപീകരിച്ചു.

ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ്‌ മള്‍ട്ടിപ്ലക്‌സുകള്‍ക്ക്‌ റംസാന്‍ റിലീസ്‌ നല്‍കാന്‍ ധാരണയായത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക