ബ്ളെസിയുടെ തന്മാത്രയിലൂടെ മലയാളത്തിലെത്തിയ
മീരാവാസുദേവ് രണ്ടാം വരവിനൊരുങ്ങുന്നു. ടോണി ചിറ്റേട്ടുകുളം സംവിധാനം ചെയ്യുന്ന
ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മീരയുടെ രണ്ടാം വരവ്.
ഏറെ കാലം
അഭിനയരംഗത്തു നിന്നും വിട്ടു നിന്ന അവര്‍ ഡോക്ടറുടെ വേഷമാണ് ഈ ചിത്രത്തില്‍
അവതരിപ്പിക്കുന്നത്. തന്മാത്രയില് മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ച
മീരക്ക് മലയാളത്തില്‍ പിന്നീട് അവസരങ്ങള്‍ കിട്ടിയില്ല.
ചക്കരമാവിന്‍
കൊമ്പത്തിന്റെ ചിത്രീകരണം തുടങ്ങി. ജോയ് മാത്യു, അഞ്ജലി, ഹരിശ്രീ അശോകന്
എന്നിവര്‍ ഈ ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലുണ്ട്. അടുത്ത മാസം മധ്യത്തോടെ
ചിത്രം തീയറ്ററിലെത്തും.