ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി മുന്‍ ലോക്സഭാ സ്പീക്കറും കോണ്‍ഗ്രസ്സ് നേതാവുമായ മീരാകുമാര്‍.
കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച്ച
വൈകുന്നേരം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ്
തീരുമാനം.
ബിഎസ്പി നേതാവ് മായാവതി മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചു. ആര്‍ജെഡി
നേതാവ് ലാലു പ്രസാദ് യാദവ് മീരാകുമാറിന് പിന്തുണ അറിയിച്ചതിനൊപ്പം ജനതാദള്‍
നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പിന്തുണ
തേടിയിട്ടുമുണ്ട്.
ബിജെപിയുടെ ദളിത് മുഖമായ രാംനാഥ് കോവിന്ദിനെ എന്‍ഡിഎ രാഷ്ട്രപതി
സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഒരു ദളിത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള
പ്രതിപക്ഷത്തിന്റെ അന്വേഷണമാണ് മീരാകുമാര്‍ എന്ന പേരിലേക്ക് എത്തിയത്.
നിലവില്‍ ജെഡിയു, എഐഎഡിഎംകെ, ശിവസേന, ടി.ആര്.എസ് എന്നിവരാണ് രാംനാഥ്
കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തിന് എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചത്.