Image

മ്യൂസിക്‌247 ശ്രീനിവാസനും വിനീത്‌ ശ്രീനിവാസനും ആലപിച്ച 'അയാള്‍ ശശി'യിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

Published on 22 June, 2017
മ്യൂസിക്‌247 ശ്രീനിവാസനും വിനീത്‌ ശ്രീനിവാസനും ആലപിച്ച 'അയാള്‍ ശശി'യിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, ശ്രീനിവാസന്‍ ചിത്രം 'അയാള്‍ ശശി'യിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കും വി വിനയകുമാറിന്റെ വരികള്‍ക്ക്‌ ബേസില്‍ സി ജെയാണ്‌ ഈണം നല്‍കിയിരിക്കുന്നത്‌.

ആദ്യത്തെ ഗാനം `ശശിപ്പാട്ട്‌` ആലപിച്ചിട്ടുള്ളത്‌ വിനീത്‌ ശ്രീനിവാസനാണ്‌. `അക്കനെ തിക്കനെ`
എന്ന രണ്ടാമത്തെ ഗാനം ശ്രീനിവാസനും ആലപിച്ചിരിക്കുന്നു. ആദ്യമായാണ്‌ ശ്രീനിവാസന്‍ ഒരു മലയാള സിനിമയില്‍ പാടുന്നത്‌.

പാട്ടുകള്‍ കേള്‍ക്കാന്‍:  https://www.youtube.com/watch?v=CPupnQk2qo0


സജിന്‍ ബാബു കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയാള്‍ ശശി'യില്‍ കൊച്ചു പ്രേമന്‍, എസ്‌ പി ശ്രീകുമാര്‍, ദിവ്യ ഗോപിനാഥ്‌, ജയകൃഷ്‌ണന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം പപ്പുവും ചിത്രസംയോജനം അജയ്‌ കുയിലൂറുമാണ്‌. പിക്‌സ്‌ എന്‍ ടേല്‍സ്‌ന്റെ ബാനറില്‍ പി സുകുമാര്‍, സുധീഷ്‌ പിള്ള എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.


മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക