Image

മഹാരാഷ്ട്രയില്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകപ്രക്ഷോഭം; സംഘര്‍ഷം

Published on 22 June, 2017
 മഹാരാഷ്ട്രയില്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകപ്രക്ഷോഭം;  സംഘര്‍ഷം



മുംബൈ: താനെ നേവാളിയില്‍ നാവികാസേനാ വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തില്‍ സംഘര്‍ഷം.

26 പേര്‍ക്ക്‌ പരുക്കറ്റു. പരുക്കേറ്റവരില്‍ പ്രദേശവാസികളും പൊലീസുകാരും ഏതാനും മാധ്യമപ്രവര്‍ത്തതരും ഉള്‍പെടുന്നു. കര്‍ഷകര്‍ റോഡ്‌ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ്‌ വാന്‌ തീവെച്ചു. സമരക്കാര്‍ക്ക്‌ നേരെ പൊലീസ്‌ പ്ലാസ്റ്റിക്‌ ബുള്ളറ്റുകള്‍ പ്രയോഗിച്ചു.

സംസ്ഥാനസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കലിനെതിരെ വര്‍ഷങ്ങളായി നടക്കുന്നസമരമാണ്‌ ഇന്ന്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. മുംബൈ നഗരത്തില്‍ നിന്ന്‌ 50 കിലോമീറ്റര്‍ അകലെയുള്ള നേവാളിയില്‍ വിവിധയിടങ്ങളിലായി കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക