Image

പാര്‍പ്പിട പദ്ധതി: കല കുവൈറ്റിന് ലഭിച്ച വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു

Published on 22 June, 2017
പാര്‍പ്പിട പദ്ധതി: കല കുവൈറ്റിന് ലഭിച്ച വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കന്പനിയായ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കന്പനിയുടെ രജതജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്ന പാര്‍പ്പിട പാദ്ധതിയില്‍ കല കുവൈറ്റിന് ലഭിച്ച വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിച്ചു. പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കാന്‍ അഞ്ചുലക്ഷം രൂപയാണ് കന്പനി നല്‍കുന്നത്. കൊല്ലം അന്പലത്തുംകാല ചിറക്കോണത്ത് മേലതില്‍ രാജമ്മയ്ക്കാണ് കല കുവൈറ്റ് മുഖേനയുള്ള വീട് ലഭിക്കുന്നത്.

വീടുപണിക്കുള്ള ആദ്യ ഗഡുവായ ഒന്നര ലക്ഷം രൂപ കല കുവൈറ്റ് പ്രവര്‍ത്തകന്‍ ജോണ്‍സണ്‍ ജോര്‍ജ് കൈമാറി. തറക്കല്ലിടല്‍ ചടങ്ങില്‍ സിപിഎം നേതാക്കളായ പി.എ.എബ്രഹാം, ഗോപുകൃഷ്ണന്‍, ആര്‍.ശിവാനന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക