Image

അംബാസഡര്‍ ഇഫ്താര്‍ വിരുന്ന് നടത്തി

Published on 22 June, 2017
അംബാസഡര്‍ ഇഫ്താര്‍ വിരുന്ന് നടത്തി
   കുവൈറ്റ് : വ്രതവിശുദ്ധിയുടെയും സൗഹാര്‍ദത്തിന്റെയും സന്ദേശം ഉയര്‍ത്തി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു. അംബാസഡറുടെ ഔദ്യോഗിക വസതിയില്‍ നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. വിശ്വാസികള്‍ക്ക് നമസ്‌കാരത്തിന് സൗകര്യം ഏര്‍പ്പെടുത്തിയതിനൊപ്പം അംബാസഡറും നമസ്‌കാരത്തില്‍ പങ്കുകൊണ്ടത് വേറിട്ട അനുഭവമായി. മുസ്ലീം സംഘടനാ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും പങ്കെടുപ്പിച്ചാണ് അംബസഡര്‍ സുനില്‍ ജയിന്‍ ഇഫ്താര്‍ സംഗമം നടത്തിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക