Image

ഞാന്‍ ദരിദ്രന്‍, പരമ ദരിദ്രന്‍: പാവങ്ങളെ പരിഹസിച്ച്‌ വീടുകളുടെ മുന്നില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ബോര്‍ഡ്‌

Published on 23 June, 2017
ഞാന്‍ ദരിദ്രന്‍, പരമ ദരിദ്രന്‍:  പാവങ്ങളെ പരിഹസിച്ച്‌  വീടുകളുടെ മുന്നില്‍  രാജസ്ഥാന്‍ സര്‍ക്കാരിന്റെ ബോര്‍ഡ്‌
ജയ്‌പൂര്‍: രാജസ്ഥാനില്‍ റേഷന്‍ അനുകൂല്യം കൈപ്പറ്റുന്നവരുടെ വീടിനു പുറത്ത്‌ 'ഞാന്‍ ദരിദ്രനാണ്‌', 'ഞാന്‍ പരമദരിദ്രനാണ്‌' എന്നിങ്ങനെയുള്ള ബോര്‍ഡ്‌ സ്ഥാപിച്ച്‌ ബിജെപി സര്‍ക്കാരിന്റെ പരിഹാസ്യം . വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരാണ്‌ റേഷന്‍ നല്‍കുന്നതിന്റെ പേരില്‍ ജനങ്ങളുടെ ദാരിദ്രത്തെ അപഹസിച്ച്‌ പാവങ്ങളുടെ വീടിനുമുന്നില്‍ ബോര്‍ഡുപതിക്കുന്നത്‌.

മഞ്ഞ നിറത്തിലുളള ബോര്‍ഡുകളിലാണ്‌ ഈ 'അര്‍ഹത' എഴുതി പതിപ്പിക്കുന്നത്‌. സര്‍ക്കാരില്‍ നിന്നും കുടുംബം അനുകൂല്യം കൈപ്പറ്റുന്നു എന്നും ബോര്‍ഡില്‍ എഴുതി ചേര്‍ക്കുന്നുണ്ട്‌. ദൌസ ജില്ലയിലെ ഒന്നര ലക്ഷത്തോളം വീടുകളുടെ മുന്നിലാണ്‌ സര്‍ക്കാര്‍ ഇങ്ങനെ ബോര്‍ഡുകള്‍ സ്ഥാപിച്ചത്‌

ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം ലഭിക്കുന്ന റേഷന്റെ വിഹിതം ഉള്‍പ്പടെയുള്ള വിവരങ്ങളാണ്‌ വീടുകള്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. ഒരേ വീടിന്‌ മുന്നില്‍ തന്നെ ഒന്നും രണ്ടും തവണ ഇത്തരത്തില്‍ എഴുതിവെച്ചിട്ടുണ്ട്‌. ജനങ്ങള്‍ സര്‍ക്കാര്‍ പദ്ധതി ദുരുപയോഗം ചെയ്യുന്നത്‌ തടയാനാണ്‌ ഇത്തരമൊരു ആശയമെന്നാണ്‌ സര്‍ക്കാരിന്റെ വിചിത്രമായ ന്യായം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക