Image

ജനങ്ങളെ ദരിദ്രരെന്ന്‌ ചാപ്പ കുത്തുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ നടപടി പ്രാകൃതം: മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 23 June, 2017
ജനങ്ങളെ ദരിദ്രരെന്ന്‌   ചാപ്പ കുത്തുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ നടപടി പ്രാകൃതം: മുഖ്യമന്ത്രി  പിണറായി വിജയന്‍

തിരുവനന്തപുരം : രാജസ്ഥാനില്‍ പാവപ്പെട്ട ജനങ്ങളെ ദരിദ്രരെന്നും അതി ദരിദ്രരെന്നും ചാപ്പ കുത്തുന്ന ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നാസി അധിനിവേശ പ്രദേശങ്ങളില്‍ ജൂതരും ന്യൂനപക്ഷ വിഭാഗങ്ങളും അടങ്ങുന്നവരെ പ്രത്യേക ചേരികളില്‍ തള്ളിയ ഹിറ്റ്‌ലറുടെ നടപടിയെ ഓര്‍മ്മിപ്പിക്കുന്നതാണിത്‌.

പൊതുവിതരണ സംവിധാനത്തിന്‌ ജനങ്ങളില്‍ നിന്ന്‌ ശക്തമായ ആവശ്യമുയരുമ്പോഴാണ്‌, പാര്‍പ്പിടത്തിനു മുന്നില്‍ ഞാന്‍ ദരിദ്രന്‍, ഞാന്‍ അതിദരിദ്രന്‍ എന്നിങ്ങനെ പെയിന്‍റ്‌ ചെയ്‌ത്‌ വെച്ച്‌ രാജസ്ഥാന്‍ സര്‍ക്കാര്‍ ജനങ്ങളെ വേര്‍തിരിക്കുന്നത്‌.

സ്വന്തം വീട്ടിന്റെ ചുവരില്‍ ദാരിദ്ര്യ പ്രഖ്യാപനം നടത്തിയാല്‍ മാത്രം ഭക്ഷ്യ സബ്‌സിഡി ലഭിക്കുന്നത്‌ ജനങ്ങള്‍ക്കിടയില്‍ വലിയ വേര്‍തിരിവും അസന്തുഷ്ടിയുമാണ്‌ സൃഷ്ടിക്കുക പിണറായി വിജയന്‍ പറഞ്ഞു ദരിദ്ര ജനങ്ങള്‍ക്ക്‌ ദാരിദ്ര്യം പതിച്ചുനല്‍കി മാറ്റിനിര്‍ത്തുന്നതാണത്‌. ദൗസജില്ലയില്‍ ആരംഭിച്ച ഈ ചാപ്പ കുത്തല്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നു എന്നാണു്‌ വാര്‍ത്ത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക