Image

സ്‌മാര്‍ട്‌ സിറ്റി പദ്ധതി: കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ തിരുവനന്തപുരം ജില്ലയും

Published on 23 June, 2017
സ്‌മാര്‍ട്‌ സിറ്റി പദ്ധതി: കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ തിരുവനന്തപുരം ജില്ലയും



ന്യൂഡല്‍ഹി:ഇന്ത്യന്‍ നഗരങ്ങളെ ആഗോളനിലവാരത്തിലുള്ള സ്‌മാര്‍ട്ട്‌ സിറ്റികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തില്‍ നിന്ന്‌ തിരുവനന്തപുരം ജില്ലയും ഇടം നേടി.

കേന്ദ്രനഗരവികസനവകുപ്പ്‌ മന്ത്രി വെങ്കയ്യനായിഡുവാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. മുപ്പത്‌ നഗരങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായാണ്‌ തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

കേരളത്തില്‍ നിന്ന്‌ നേരത്തെ കൊച്ചി നഗരത്തേയും അമൃത്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തമിഴ്‌ നാട്ടില്‍ നിന്ന്‌ നാല്‌ നഗരങ്ങള്‍ പദ്ധതിയില്‍ ഇടം നേടിയിട്ടുണ്ട്‌.

തിരുവനന്തപുരം കൂടാതെ ബെംഗളൂരു, തിരുപ്പൂര്‍ തിരുനല്‍വേലി, തൂത്തുക്കുടി, തിരുച്ചിറപ്പിള്ളി, പുതുച്ചേരി, അമരാവതി, നയാ റായ്‌പുര്‍ എന്നീ നഗരങ്ങളും പദ്ധതിയുടെ മൂന്നാം ഘട്ടത്തിലുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക