Image

സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി അനുഷ്‌ക

Published on 23 June, 2017
സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി അനുഷ്‌ക

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ലേഡി സ്ഥാനം ഇന്ന് അനുഷ്‌ക ഷെട്ടിക്ക് സ്വന്തമാണ്. ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകളനുസരിച്ച് സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുക്കാനുള്ള ഒരുക്കത്തിലാണത്രേ അനുഷ്‌ക. എന്തിനാണെന്നോ ഇനി തടി കുറച്ചിട്ട് തന്നെ കാര്യമെന്ന തീരുമാനത്തിലാണത്രേ അനുഷ്‌ക. ഇതിനായി സിനിമയില്‍ നിന്ന് താല്‍ക്കാലിക ഇടവേളയെടുത്ത് പ്രത്യേക വ്യായാമങ്ങളില്‍ ഏര്‍പ്പെടാനാണ് ഒരുങ്ങുന്നത്.

അമിത വണ്ണമുള്ള കഥാപാത്രത്തിനായി ശരീരഭാരം ആ രീതിയില്‍ വര്‍ധിപ്പിച്ച അനുഷ്‌കയ്ക്ക് ബാഹുബലിയിലെ ദേവസേനയ്ക്കായി വണ്ണം ഉടന്‍ തന്നെ കുറക്കേണ്ടി വന്നു. എന്നാല്‍ ദേവസേനക്കിണങ്ങുന്ന രീതിയില്‍ ശരീരം ഒരുക്കാന്‍ അനുഷ്‌കയ്ക്ക് പരിമിതിയുണ്ടായെന്നും സംഘടന രംഗങ്ങളില്‍ ഉള്‍പ്പടെ ഇത് ചില പ്രയാസങ്ങള്‍ സൃഷ്ടിച്ചെന്നും ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലി വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഗ്രാഫിക്‌സ് കൂടി ചില രംഗങ്ങളില്‍ ഉപയോഗിച്ചാണ് ദേവസേനയുടെ തടി ക്രമീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക