Image

ജോഷി സെബാസ്റ്റ്യന് മെല്‍ബണ്‍ നിവാസികളുടെ പ്രണാമം

Published on 23 June, 2017
ജോഷി സെബാസ്റ്റ്യന് മെല്‍ബണ്‍ നിവാസികളുടെ പ്രണാമം

മെല്‍ബണ്‍: കഴിഞ്ഞ ശനിയാഴ്ച മെല്‍ബണില്‍ അന്തരിച്ച ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേല്‍ ജോഷി സെബാസ്റ്റ്യന് ആയിരങ്ങളുടെ യാത്രാമൊഴി. വെള്ളിയാഴ്ച രാവിലെ 10.30 ന് ബെയ്‌സ് വാട്ടര്‍ ഔവ്വര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയില്‍ ജോഷിയുടെ മൃതശരീരം പൊതുദര്‍ശനത്തിനായി വച്ചിരുന്നു. വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍, വൈദീകര്‍, വിവിധ സീറോ മലബാര്‍ വാര്‍ഡുകളിലെ വിശ്വാസികള്‍ എന്നിങ്ങനെ ധാരാളം ആളുകള്‍ ജേഷിയെ അവസാനമായി ഒരു നോക്കു കാണുവാന്‍ എത്തിയിരുന്നു. തുടര്‍ന്ന് 11നു പരേതന്റെ ആത്മശാന്തിക്കായി സീറോമലബാര്‍ മെല്‍ബണ്‍ രൂപതാ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ നേതൃത്യത്തില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു.

മെല്‍ബണ്‍ രൂപതാ ചാന്‍സലര്‍ വഫാ മാത്യു കൊച്ചുപുര, സൗത്ത് ഈസ്റ്റ് ഇടവക വികാരി റവ ഫാ അബ്രാഹം കുന്നത്തോളി, ക്‌നാനായ കാത്തലിക് മിഷന്‍ മുന്‍ ചാപ്ലിന്‍ റവ ഫാ.സ്റ്റീഫന്‍ കണ്ടാരപള്ളി, റവ ഫാ ജയിംസ് അരീച്ചിറ, റവ ഫാ.ഷിബു ജോസഫ് മേലാപ്പിള്ളി, ബെയ്‌സ് വാട്ടര്‍ കാത്തലിക് പള്ളി വികാരി റവ ഫാ സെബാസ്റ്റ്യന്‍ മാപ്പിള പ്പറന്പില്‍, റവ ഫാ.വിന്‍സന്റ് മംത്തിപ്പറന്പില്‍ സിഎംഐ., റവ ഫാ.സജി പാണങ്കാടന്‍ എന്നിവര്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് നേതൃത്യം നല്‍കി.

ജോഷിയുടെ ജീവിതകാലത്തെ ഓര്‍മ്മകളെക്കുറിച്ചും വാര്‍ഡിനെ പ്രധിനിധീകരിച്ച് അടുത്ത കാലത്ത് നടത്തിയ ഗാനാലാപനത്തെക്കുറിച്ചും അനുസ്മരിച്ചു. ജോഷിയുടെ അമ്മയുംസഹോദരനും സഹോദരിയും ബന്ധുക്കളും ശവസംസ്‌കാര ചടങ്ങുകള്‍ക്കായി നാട്ടില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയിരുന്നു. സുഹൃത്തുക്കളുടെയും സീറോ മലബാര്‍ സഭയുടെയും പിന്തുണയും സഹകരണവും ഞങ്ങള്‍ക്ക് തുണയായതായി സഹോദരന്‍ നന്ദി പ്രകടിപ്പിച്ചപ്പോള്‍ പറഞ്ഞു.നാട്ടില്‍ വച്ചും ദുബായിയില്‍ സെന്റ് മേരീസ് പള്ളിയിലും അയര്‍ലണ്ടിലും എല്ലാം സഭയുടെ ഗായക സംഘത്തില്‍ ജോഷിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി സഹോദരന്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് അന്തിമ പ്രാര്‍ത്ഥനയോടെ ലില്ലി ഡെയില്‍ സെമിസ്‌ത്തേരിയില്‍ ജോഷിയുടെ ഭൗതീക ശരീരം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ അടക്കം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് എം ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക