Image

മാധ്യമ പ്രവര്‍ത്തകര്‍ സാമൂഹ്യരംഗത്തെ സുപ്രധാന സേവകര്‍

Published on 23 June, 2017
മാധ്യമ പ്രവര്‍ത്തകര്‍ സാമൂഹ്യരംഗത്തെ സുപ്രധാന സേവകര്‍

      അബുദാബി: മാധ്യമപ്രവര്‍ത്തകര്‍ സാമൂഹിക സേവന രംഗത്തെ സുപ്രധാന പ്രവര്‍ത്തകരാണെന്ന് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി കപില്‍രാജ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മീഡിയ അബുദാബി പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം സ്വന്തം പ്രയത്‌നത്തിലൂടെ സാമൂഹിക ബാധ്യത നിറവേറ്റുന്നതിലും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും പ്രവാസികള്‍ക്കിടയിലെ മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്ന താല്‍പര്യം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യാ പാലസില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് റസാഖ് ഒരുമനയൂരിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സമീര്‍ കല്ലറ സ്വാഗതം പറഞ്ഞു. 

ഇന്ത്യ സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ജയചന്ദ്രന്‍ നായര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പത്മനാഭന്‍, മലയാളി സമാജം പ്രസിഡന്റ് വക്കം ജയലാല്‍, അജിത് (ലുലു എക്‌സ്‌ചേഞ്ച്) മണികണ്ഡന്‍ (യുഎഇ എക്‌സ്‌ചേഞ്ച്) സൂരജ്(അഹല്യ ഹോസ്പിറ്റല്‍) പ്രശാന്ത് (എസ്എഫ്‌സി ഗ്രൂപ്പ്) മുനിര്‍ പാണ്ട്യാല, ടി.പി.ഗംഗാധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ട്രഷറര്‍ റാഷിദ് പൂമാടം നന്ദിരേഖപ്പെടുത്തി. 

റിപ്പോര്‍ട്ട്: അനില്‍ അബുദാബി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക