Image

സുഹൃത്ത് (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 23 June, 2017
സുഹൃത്ത് (കവിത: റോബിന്‍ കൈതപ്പറമ്പ്)
പുഞ്ചിരി തൂകുന്ന മുഖ:വുമായി എന്റെ
ജീവിത യാത്രയില്‍ കൂട്ടായി വന്നവര്‍
ഓരോരോ ജീവിത വേളയിലും
താങ്ങായി നിന്നവര്‍...... എന്‍ പ്രിയ കൂട്ടുകാര്‍

പിച്ചവെച്ചോടാന്‍ പഠിച്ചോരു കാലത്ത്
പിഞ്ചിളം കാല്‍കളാല്‍ മണ്ണിലൂടോടവെ
പുറകെയായ് വന്നെന്റെ പേര് ചോദിച്ചവര്‍
പിന്നിട്ട പാഥകളില്‍ എങ്ങോ മറന്നവര്‍

ബാല്യകാലത്തിലെ കൂട്ടുകാരൊക്കെയും
കൗമാരകാലത്തില്‍ വേര്‍പിരിഞ്ഞീടുന്നു
കൗമാര, യൗവന, കാലമെത്തുംമ്പോഴോ
തേടുന്നു നാം പുതു മേച്ചില്‍ പുറങ്ങളും

സൗഹൃദം എന്നത് നിര്‍വചിച്ചീടുവാന്‍
വാക്കുകളില്ലെന്റെ പുസ്തകത്താളിലായ്
എങ്കിലും ഒന്നുഞാന്‍ ചൊല്ലുന്നു അവരെന്റെ
ജീവനാണെന്നുടെ പ്രീയ കൂട്ടുകാര്‍

ഇരവുകള്‍ പകലാക്കാന്‍എത്തുന്നവര്‍
ഇരുളിലൊരു കൂട്ടായ് കൂടെ നടപ്പവര്‍
ഇടനെഞ്ചു പൊട്ടുന്ന വേളകളിലെപ്പോഴും
ഇടറിവീഴാതെന്റെ കൂടെ നില്‍ക്കുന്നവര്‍

പ്രിയ കൂട്ടുകാരാ ഞാന്‍ ചൊല്ലുന്നു നന്ദി
പ്രിയരായി നങ്ങളെന്‍ കൂടെ നിന്നതിനാല്‍
പ്രീയങ്ങളൊക്കെയും വേണ്ടെന് വെച്ചെന്റെ
പ്രീയങ്ങള്‍ക്കായ് കൂട്ടു വന്നതിനായ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക