Image

കെ.എച്ച്.എന്‍.എ സംഗമത്തില്‍ "തന്റെ കാവ്യലോക'വുമായി മധുസൂദനന്‍ നായര്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 June, 2017
കെ.എച്ച്.എന്‍.എ സംഗമത്തില്‍ "തന്റെ കാവ്യലോക'വുമായി മധുസൂദനന്‍ നായര്‍
ഷിക്കാഗോ: ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ "തന്റെ കാവ്യലോകം' എന്ന പരിപാടിയിലൂടെ താന്‍ പിന്നിട്ട കാവ്യവേദികളും, സാഹിത്യാനുഭവങ്ങളും മലയാളത്തിന്റെ പ്രശസ്ത കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായര്‍ വിശദീകരിക്കുന്നു.

തിരുവിതാംകൂറിന്റെ നാട്ടറിവുകളും പ്രാചീന ദ്രാവിഡ സംസ്കൃതിയുടെ തനതായ ശീലുകളും സമര്‍ത്ഥമായി സമന്വയിപ്പിച്ച് മലയാള കവിതാ ശാഖയെ നാട്ടിന്‍പുറങ്ങളില്‍ പോലും താളാത്മ അനുഭൂതികളാക്കി മാറ്റിയ മധുസൂദനന്‍ നായര്‍ തന്റെ തെരഞ്ഞെടുത്ത കവിതകളും, കാവ്യരചനയിലെ അനുഭവങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നു.

തുടര്‍ന്നു നടക്കുന്ന സാഹിത്യ വിചാരസഭയില്‍ "ഭാരതീയ സാഹിത്യദര്‍ശനം, അണിമയും മഹിമയും'എന്ന വിഷയം ഡോ. ശശിധരന്‍ അവതരിപ്പിക്കും.സഹൃദയ സദസ്സിന്റെ സജീവ ചര്‍ച്ചയ്ക്കുശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ സി. രാധാകൃഷ്ണന്‍ വിഷയാവലോകന പ്രഭാഷണം നടത്തും. സാഹിത്യാരാധകരേയും, രചയിതാക്കളേയും ഒരേപോലെ രസിപ്പിക്കുന്ന ഒരു പരിപാടിയായിരിക്കുമിതെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സതീശന്‍ നായര്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക