Image

പ്രവാസി തൊഴിലാളി കുടുംബ കൂട്ടായ്മയിൽ നവയുഗം തുഖ്ബ സനയ്യ യുണിറ്റിന്റെ ഇഫ്താർ അരങ്ങേറി.

Published on 24 June, 2017
പ്രവാസി തൊഴിലാളി കുടുംബ കൂട്ടായ്മയിൽ നവയുഗം തുഖ്ബ സനയ്യ  യുണിറ്റിന്റെ ഇഫ്താർ അരങ്ങേറി.

 
കോബാർ: ചെറിയ പെരുന്നാളിനെ വരവേൽക്കാൻ പ്രവാസലോകം ഒരുങ്ങുമ്പോൾ, പ്രവാസി സഹോദര്യത്തിന്റെ  മധുരം വിളമ്പി, നവയുഗം സാംസ്കാരികവേദി  തുഖ്ബ സനയ്യ യൂണിറ്റ് ഇഫ്താർ കൂട്ടായ്മ സംഘടിപ്പിച്ചു.
 
കോബാർ തുക്ബയിൽ  നടന്ന ഇഫ്താർ സംഗമത്തിൽ തുഗ്‌ബ സനയ്യയിലെ തൊഴിലാളികളും, കുടുംബങ്ങളും, വനിതാവേദി പ്രവർത്തകരും പങ്കെടുത്തു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ.ജി, കോബാർ മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ, കേന്ദ്രകമ്മിറ്റി  നേതാക്കളായ ഷിബു കുമാർ, അടൂർ ഷാജി, പ്രഭാകരൻ എടപ്പാൾ, മണികുട്ടൻ പെരുമ്പാവൂർ എന്നിവർ സംസാരിച്ചു.
 
നവയുഗം യൂണിറ്റ് നേതാക്കളായ അനസ് കണിയാപുരം, ലാലു ശക്തികുളങ്ങര, അഷറഫ്, പ്രമോദ്, സതികുമാർ, സിന്ധു, രജിത, അനു പി തോമസ് എന്നിവർ  പരിപാടിയ്ക്ക് നേതൃത്വം നൽകി.

പ്രവാസി തൊഴിലാളി കുടുംബ കൂട്ടായ്മയിൽ നവയുഗം തുഖ്ബ സനയ്യ  യുണിറ്റിന്റെ ഇഫ്താർ അരങ്ങേറി.പ്രവാസി തൊഴിലാളി കുടുംബ കൂട്ടായ്മയിൽ നവയുഗം തുഖ്ബ സനയ്യ  യുണിറ്റിന്റെ ഇഫ്താർ അരങ്ങേറി.പ്രവാസി തൊഴിലാളി കുടുംബ കൂട്ടായ്മയിൽ നവയുഗം തുഖ്ബ സനയ്യ  യുണിറ്റിന്റെ ഇഫ്താർ അരങ്ങേറി.പ്രവാസി തൊഴിലാളി കുടുംബ കൂട്ടായ്മയിൽ നവയുഗം തുഖ്ബ സനയ്യ  യുണിറ്റിന്റെ ഇഫ്താർ അരങ്ങേറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക