Image

യുകെയിലെ മലയാറ്റൂര്‍ തിരുനാളിന് ജൂണ്‍ 25ന് കൊടിയേറും: തിരുക്കര്‍മങ്ങള്‍ വൈകുന്നേരം 5 മുതല്‍

Published on 24 June, 2017
യുകെയിലെ മലയാറ്റൂര്‍ തിരുനാളിന് ജൂണ്‍ 25ന് കൊടിയേറും: തിരുക്കര്‍മങ്ങള്‍ വൈകുന്നേരം 5 മുതല്‍


മാഞ്ചസ്റ്റര്‍: യുകെയുടെ മലയാറ്റൂര്‍ എന്ന് പ്രശസ്തമായ മാഞ്ചസ്റ്റര്‍ നാളെ മുതല്‍ തിരുനാള്‍ ലഹരിയിലേക്ക്. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി പതാക ഉയര്‍ത്തുന്നതോടെ മാഞ്ചസ്റ്റര്‍ ഉത്സവ ലഹരിയില്‍ ആവും. 

വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പ്രദക്ഷിണം സെന്റ് ആന്റണീസ് ദേവാലയത്തില്‍ പ്രവേശിച്ച ശേഷം ലദീഞ്ഞും തിരുസ്വരൂപ വെഞ്ചരിപ്പും പ്രസുദേന്തി വാഴ്ചയും നടക്കും. ദിവ്യബലിയെ തുടര്‍ന്നാണ് കൊടിയേറ്റും പരന്പരാഗതമായ ഉത്പന്ന ലേലവും നടക്കുക. വികാരി റവ. ഡോ.ലോനപ്പന്‍ അരങ്ങാശേരി തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികനാകും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിന് ദിവ്യബലിയും മധ്യസ്ഥാപ്രാര്‍ഥനകളും നടക്കും. ഫാ.തോമസ് തൈക്കൂട്ടത്തില്‍, ഫാ.നിക്കോളാസ് കേണ്‍, ഫാ.സജി മലയില്‍പുത്തന്‍പുര, ഫാ.ജിനോ അരീക്കാട്ട്, റവ. ഡോ. തോമസ് പറയടിയില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഒന്നിന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തിരുനാള്‍ പ്രദക്ഷിണത്തെതുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ റെയിന്‍ബോ രാഗസ് ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകന്പടിയോടെയുള്ള ഗാനമേള പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ നയിക്കും. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഡോ. വാണി ജയറാം ഉള്‍പ്പെടെയുള്ള ഗായകര്‍ അണിനിരക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

ഇടവ വികാരി റവ. ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികള്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. 

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക