Image

പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ മാതൃഭാഷാ ക്ലാസുകള്‍ ആരംഭിച്ചു

Published on 24 June, 2017
പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ മാതൃഭാഷാ ക്ലാസുകള്‍ ആരംഭിച്ചു
    കുവൈത്ത്: പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായി കുവൈത്തിലെ മലയായികളായ കുട്ടികള്‍ക്കായി “അമ്മ മലയാളം” എന്ന പേരില്‍ സംഘടിപ്പിക്കുന്ന അവധിക്കാല മാതൃഭാഷാ ക്ലാസുകള്‍ ആരംഭിച്ചു. കുവൈത്തിലെ വിവിധ പ്രദേശങ്ങളിലായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും പാഠ്യക്രമത്തിന്റെ പ്രകാശനവും ജൂണ്‍ 22ന് അബാസിയ ഓര്‍മ്മ പാലസ് ബില്‍ഡിംഗില്‍ നടന്നു. ക്ലാസുകളുടെ ഉദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് കെ. ജയകുമാര്‍ നിര്‍വഹിച്ചു.

പാഠ്യക്രമത്തിന്റെ പ്രകാശനം, മാതൃഭാഷാ ക്ലാസ് അധ്യാപകന്‍ ബൈജു പാപ്പച്ചന് നല്‍കി ജനറല്‍ സെക്രട്ടറി മുരളി പണിക്കര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കുര്യാക്കോസ് കടമ്മനിട്ട, മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പത്തനംതിട്ട, പ്രോഗ്രാം കണ്‍വീനര്‍ അബു പീറ്റര്‍ സാം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ചാള്‍സ് പി. ജോര്‍ജ്, ബിജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ ക്ലാസിലേക്ക് സ്വാഗതം ചെയ്തു.

മാതൃഭാഷാ ക്ലാസുകള്‍ക്കായി പ്രത്യേകം പാഠ്യക്രമം കുവൈത്തിലെ വിദ്യാഭ്യാസപ്രവര്‍ത്തകരുടെ സഹായത്തോടെ തയാറാക്കിയിട്ടുണ്ട്. കുവൈത്തിലെ മറ്റ് പ്രദേശങ്ങളിലും അസോസിയേഷന്റെ നേതൃത്വത്തില്‍ മാതൃഭാഷാ ക്‌ളാസുകള്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

വിവരങ്ങള്‍ക്ക്: മുരളി എസ്. പണിക്കര്‍ 9885 9650, ചാള്‍സ് പി. ജോര്‍ജ് 9926 9291, ബിജു വര്‍ഗീസ് 9008 8207.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക