Image

പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്‌ണു പൊലീസ്‌ കസ്റ്റഡിയില്‍; അറസ്റ്റ്‌ ഉടന്‍

Published on 25 June, 2017
പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്‌ണു പൊലീസ്‌ കസ്റ്റഡിയില്‍; അറസ്റ്റ്‌ ഉടന്‍


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിനോട്‌ പണം ആവശ്യപ്പെട്ട്‌ ബ്ലാക്ക്‌മെയില്‍ ചെയ്‌ത പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്‌ണു പൊലീസ്‌ കസ്റ്റഡിയില്‍. സുനിയെഴുതിയെന്ന്‌ കരുതുന്ന കത്ത്‌ ദിലീപിനെത്തിച്ചത്‌ വിഷ്‌ണുവായിരുന്നു. 

പണം ആവശ്യപ്പെട്ട്‌ നാദിര്‍ഷയെ ഫോണില്‍ വിളിച്ചതും വിഷ്‌ണുവാണ്‌. സുനിയുടെ സുഹൃത്തും വരാപ്പുഴ കേസിലെ പ്രതിയുമായ മനീഷും കസ്റ്റഡിയില്‍. ഇരുവരെയും വിശദമായി ചോദ്യം ചെയ്‌തു വരുകയാണ്‌. അറസ്റ്റ്‌ ഉടന്‍ രേഖപ്പെടുത്തും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷ്‌ണുവിനെ പൊലീസ്‌ ചോദ്യം ചെയ്‌തു വരുകയായായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഇയാള്‍ ജയിലില്‍ കഴിഞ്ഞത്‌ പള്‍സര്‍ സുനിക്കൊപ്പം ഒരുസെല്ലിലാണന്നാണ്‌ സൂചന. ഇങ്ങനെയാണ്‌ ഇവര്‍ തമ്മില്‍ പരിചയത്തിലായത്‌. സുനിയെഴുതിയത്‌ എന്ന്‌ പറയപ്പെടുന്ന കത്ത്‌ ദിലീപിന്‌ അയച്ചതും വിഷ്‌ണുവായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക