Image

പാകിസ്‌താനില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ്‌ തീപിടുത്തം, 129 മരണം

Published on 25 June, 2017
പാകിസ്‌താനില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ്‌ തീപിടുത്തം, 129 മരണം


പാകിസ്‌താനില്‍ ഓടിക്കൊണ്ടിരുന്ന എണ്ണ ടാങ്കര്‍ മറിഞ്ഞുണ്ടായ തീപിടുത്തത്തില്‍ 129പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പാകിസ്‌താനിലെ പഞ്ചാബ്‌ പ്രവിശ്യയ്‌ക്കടുത്തുള്ള ദേശീയ പാതയില്‍ ഇന്ന്‌ വെളുപ്പിനാണ്‌ ടാങ്കര്‍ മറിഞ്ഞ്‌ അപകടമുണ്ടായത്‌. പാകിസ്‌താന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാണാ മുഹമ്മദ്‌ സാലീം അബ്ദുള്‍ മരണസംഖ്യ സ്ഥീരികരിച്ചിട്ടുണ്ട്‌.

140ല്‍ അധികം പേര്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റതായാണ്‌ വിവരം. ബഹ്വാല്‍പൂര്‍ നഗരത്തിനടുത്താണ്‌ അപകടം നടന്ന പ്രദേശം. കറാച്ചിയില്‍ നിന്നും ലഹോറിലേക്ക്‌ പോവുകയായിരുന്ന ടാങ്കറില്‍ 40,000 ലീറ്റര്‍ ഇന്ധനമുണ്ടായിരുന്നു. വളവ്‌ തിരിയുന്നതിനിടെയാണ്‌ ടാങ്കര്‍ മറിഞ്ഞത്‌.

അപകടമുണ്ടായപ്പോള്‍ ആളുകള്‍ ടാങ്കറിനടുത്തേക്ക്‌ ഓടിക്കൂടി. ടാങ്കറില്‍ നിന്നും ചോര്‍ന്ന എണ്ണ ശേഖരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതിനിടെയാണ്‌ പൊട്ടിത്തെറിച്ച്‌ തീപിടുത്തമുണ്ടായതെന്ന്‌ പാകിസ്‌താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

സ്‌ത്രീകളും കുട്ടികളുമടക്കം ഇന്ധനം ശേഖരിക്കുന്നതിനായി പാത്രവും കുടവുമായി എത്തിയിരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക