കോഴിക്കോട് : കൈവശ ഭൂമിയുടെ കരം സ്വീകരിക്കാഞ്ഞതിനെ
തുടര്‍ന്ന് ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകനായ ജോയ് ആത്മഹത്യ
ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി.
മറ്റ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരേയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ്
കേസെടുത്തിരിക്കുന്നത്. കര്‍ഷകന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പേരാമ്പ്ര സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
സംഭവത്തില്‍
ഉപലോകായുക്തയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചെമ്പനോട് വില്ലേജ് ഓഫീസിലെ മുന്‍
വില്ലേജ് ഓഫീസര്‍ കെ ഒ സണ്ണി, മുന്‍ വില്ലേജ് അസിസ്റ്റന്റ് സലീഷ് തോമസ്
എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
മാധ്യമ വാര്‍ത്തകളുടെ
അടിസ്ഥാനത്തിലാണ് ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രന് സ്വമേധയാ
കേസെടുത്തത്.
ശനിയാഴ്ച രാവിലെ ജോയിയുടെ കുടുംബങ്ങളെ റവന്യൂ അഡീഷ്ണല്‍
ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചിരുന്നു.