Image

സ്വര്‍ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിച്ചതായി പിടിയിലായവർ

Published on 25 June, 2017
സ്വര്‍ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിച്ചതായി പിടിയിലായവർ
പമ്പ: ശബരിമലയിലെ കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ രാസ ദ്രാവകം ഒഴിച്ച സംഭവത്തില്‍  മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

സ്വര്‍ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിച്ചതായി പിടിയിലായ മൂന്നു പേര്‍ സമ്മതിച്ചു. ആചാരത്തിന്റെ ഭാഗമായാണ് ദ്രാവകമൊഴിച്ചതെന്നും നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമാണ് ഒഴിച്ചതെന്നുമാണ് മൊഴി. ഇവരില്‍ നിന്ന് ദ്രാവകം അടങ്ങിയ കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശികളാണ് ഇവര്‍.

ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. ഒഴിച്ചത് മെര്‍ക്കുറി(രസം) ആണെന്നാണ് പ്രാഥമിക നിഗമനം 60നും 65നും മധ്യേ പ്രായമുള്ള ഒരാള്‍ കുപ്പി തുറന്ന് എന്തോ ഒരു ദ്രാവകം സ്‌പ്രേ ചെയ്യുന്നത് സിസിടി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. 

ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. ഈ കൂട്ടത്തിലൊരാള്‍ കഴിഞ്ഞ ദിവസം കൊടിമരത്തില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

സ്വര്‍ണക്കൊടിമരത്തിന് ചെലവായ മൂന്നുകോടി 20 ലക്ഷം രൂപ ഹൈദരാബാദിലെ ഫീനിക്‌സ് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വഴിപാടായി നല്‍കിയത്. പിടിയിലായവര്‍ ആന്ധ്രപ്രദേശുകാരായതിനാല്‍ ഈ സ്ഥാപനവുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് ഏതോ ദ്രാവകം ഒഴിച്ചതായി മനസിലായത്. 

രാവിലെ 11.50നും 12.30നും മധ്യേയാണ് കൊടിമരത്തില്‍ വാജിവാഹനപ്രതിഷ്ഠ നടത്തിയത്. അതിന് ശേഷം അഷ്ടദിക്പാലകന്മാരെ പ്രതിഷ്ഠിച്ച് അഭിഷേകം നടത്തുകയും ചെയ്തിരുന്നു.
കൊടിമരത്തിന്റെ പറകള്‍ തേക്കുമരത്തില്‍ സ്ഥാപിക്കുന്ന ചടങ്ങ് ശനിയാഴ്ച പുലര്‍ച്ചെ പൂര്‍ത്തിയായിരുന്നു. പുലര്‍ച്ചെ 4.25നായിരുന്നു പണികഴിഞ്ഞത്.
അഞ്ച് സ്വര്‍ണ പറകളാണ് കൊടിമരത്തിനുള്ളത്. മൂന്നുകോടി 20 ലക്ഷം രൂപയാണ് സ്വര്‍ണക്കൊടിമരത്തിന് ചെലവായത്. 

10 കിലോ സ്വര്‍ണം, 17 കിലോ വെള്ളി, 250 കിലോ ചെമ്പ് എന്നിവയാണ് കൊടിമരത്തിന് ഉപയോഗിച്ചത്.
1957-58 കാലഘട്ടത്തില്‍ നിര്‍മിച്ചതാണ് ശബരിമലയിലെ കൊടിമരം. 

see video link below
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക